---
title: "#koyilandy |  പെന്‍ഷന്‍ കുടിശിക ഉടന്‍ അനുവദിക്കുക; കേരള സ്റ്റേറ്റ് സര്‍വീസ്  പെന്‍ഷനേഴ്‌സ് യൂണിയന്‍ "
english_title: "Immediate sanction of pension arrears; Kerala State Service Pensioners Union"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142828/immediate-sanction-of-pension-arrears-kerala-state-service-pensioners-union"
published_at: "2023-08-31T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0977225f70_PENSION_LOGO.JPG"
keywords: []
---

# #koyilandy |  പെന്‍ഷന്‍ കുടിശിക ഉടന്‍ അനുവദിക്കുക; കേരള സ്റ്റേറ്റ് സര്‍വീസ്  പെന്‍ഷനേഴ്‌സ് യൂണിയന്‍ 

> **Lead Summary:** **കൊയിലാണ്ടി:** കേരള സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടന്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേര്‍സ് യൂണിയന്‍ മൂടാടി വനിതാ കണ്‍വെന്‍ഷന്‍ ആവിശ്യപ്പെട്ടു. 

## Article Content

**കൊയിലാണ്ടി:** കേരള സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടന്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേര്‍സ് യൂണിയന്‍ മൂടാടി വനിതാ കണ്‍വെന്‍ഷന്‍ ആവിശ്യപ്പെട്ടു. 

യൂണിറ്റ് പ്രസിഡന്റ് ചെനേത്ത് ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കണ്‍വീനര്‍ പി. ആര്‍ ശാന്തമ്മ അധ്യക്ഷത വഹിച്ചു. യു. വസന്തറാണി, ഇ. കെ കല്യാണി എ. ഹരിദാസന്‍, പി. ശശീന്ദ്രന്‍, ഇ. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബാരോഗ്യം എന്ന വിഷയത്തെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകനായ ദിലീപ് കുമാര്‍ ക്ലാസ്സെടുത്തു.തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142828/immediate-sanction-of-pension-arrears-kerala-state-service-pensioners-union)