---
title: "#Koyilandy | ശ്രീനാരായണഗുരു ജയന്തി ആഘോഷം;  എസ്എന്‍ഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച  നടക്കും"
english_title: "Sree Narayanaguru Jayanti celebration; The SNDP meeting is being held on Thursday under the auspices of the Koyilandy Union"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142653/sree-narayanaguru-jayanti-celebration-the-sndp-meeting-is-being-held-on-thursday-under-the-auspices-of-the-koyilandy-union"
published_at: "2023-08-30T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef6b071132b_guru_logo.JPG"
keywords: []
---

# #Koyilandy | ശ്രീനാരായണഗുരു ജയന്തി ആഘോഷം;  എസ്എന്‍ഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച  നടക്കും

> **Lead Summary:** **കൊയിലാണ്ടി:** ശ്രീനാരായണഗുരുദേവന്റെ 169മത് ജയന്തി ആഘോഷം എസ്എന്‍ഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച നടക്കുന്നു. രാവിലെ ഗുരുപൂജയോടെ തുടക്കം കുറിക്കും.

## Article Content

**കൊയിലാണ്ടി:** ശ്രീനാരായണഗുരുദേവന്റെ 169മത് ജയന്തി ആഘോഷം എസ്എന്‍ഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച നടക്കുന്നു. രാവിലെ ഗുരുപൂജയോടെ തുടക്കം കുറിക്കും.

കെ എം രാജീവന്‍ പീത പതാക ഉയര്‍ത്തും തുടര്‍ന്ന് ആശുപത്രിയിലെ രോഗികള്‍ക്കും ആശ്രിതര്‍ക്കും അന്നദാനം നടത്തും. യൂണിയന്റെ കീഴിലുള്ള ശാഖകളില്‍ വാഹന സന്ദേശവും കിറ്റ് വിതരണവും നടത്തും. വൈകിട്ട് 3 :30ന് കോമത്ത് കരയില്‍ നിന്ന് വര്‍ണ്ണശബളമായ വൈരാഗി യോഗി മഠത്തില്‍ സമാപിക്കും. സെക്രട്ടറി പറമ്പത്ത് ദാസന്‍, പ്രസിഡണ്ട് കെ. എം രാജീവന്‍, വൈസ് പ്രസിഡണ്ട് വി. കെ സുരേന്ദ്രന്‍. പ്രസിഡണ്ട് കെ. കെ ശ്രീധരന്‍ ബോര്‍ഡ് മെമ്പര്‍ കൗണ്‍സിലര്‍മാരായ സുരേഷ് മേലെ പുറത്ത് ഒ. ചോയിക്കുട്ടി , കെ. കെ കുഞ്ഞികൃഷ്ണന്‍, പി. വി പുഷ്പരാജ്, കെ. വി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കും

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142653/sree-narayanaguru-jayanti-celebration-the-sndp-meeting-is-being-held-on-thursday-under-the-auspices-of-the-koyilandy-union)