---
title: " #sevabarathi | സേവാഭാരതി കൊയിലാണ്ടി ബസ്സ് സ്റ്റാന്റില്‍ തിരുവോണ ദിവസം നല്‍കിയ ഓണസദ്യ വേറിട്ട അനുഭവമായി"
english_title: "The Onasadya given at Sevabharati Koyilandy Bus Stand on Thiruvona Day was a unique experience"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142546/the-onasadya-given-at-sevabharati-koyilandy-bus-stand-on-thiruvona-day-was-a-unique-experience"
published_at: "2023-08-30T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eeec21a4462_sevabarathi.jpg"
keywords: []
---

#  #sevabarathi | സേവാഭാരതി കൊയിലാണ്ടി ബസ്സ് സ്റ്റാന്റില്‍ തിരുവോണ ദിവസം നല്‍കിയ ഓണസദ്യ വേറിട്ട അനുഭവമായി

> **Lead Summary:**  ബസ്സ് സ്റ്റാന്റില്‍ ഇരിപ്പിടമൊരുക്കി മുഴുവന്‍ വിഭവങ്ങളും നല്‍കി തെരുവോരത്തു ഒറ്റപ്പെട്ട് കഴിയുന്നവരെ സ്വീകരിച്ച് ഇരുത്തിയാണ് ഓണസദ്യ നല്‍കിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കൊയിലാണ്ടിയെ വിശപ്പു രഹിത നഗരമാക്കി സേവാഭാരതി ദിവസവും ഉച്ചക്ക് ഒരു മണിക്ക് പൊതിച്ചോറ് നല്‍കി വരുന്നുണ്ട്.

## Article Content

 ബസ്സ് സ്റ്റാന്റില്‍ ഇരിപ്പിടമൊരുക്കി മുഴുവന്‍ വിഭവങ്ങളും നല്‍കി തെരുവോരത്തു ഒറ്റപ്പെട്ട് കഴിയുന്നവരെ സ്വീകരിച്ച് ഇരുത്തിയാണ് ഓണസദ്യ നല്‍കിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കൊയിലാണ്ടിയെ വിശപ്പു രഹിത നഗരമാക്കി സേവാഭാരതി ദിവസവും ഉച്ചക്ക് ഒരു മണിക്ക് പൊതിച്ചോറ് നല്‍കി വരുന്നുണ്ട്.

ഇതിനൊരു മാറ്റമായിട്ടാണ് തെരുവോരത്ത് ഇരിപ്പിടമൊരുക്കി ഓണസദ്യ നല്‍കിയത്. സേവാഭാരതി ഉത്രാട ദിവസവും തെരുവോരത്തും അശുപത്രിയിലും ഓണസദ്യ നല്‍കിയിരുന്നു.  കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന പ്രസിഡണ്ട്  എം.എം ശ്രീധരന്‍ ചോറുവിളമ്പി ഓണസദ്യ ഉദ്ഘാടനം ചെയ്തു. സേവാഭാരതി കോഴിക്കോട് ജില്ല സിക്രട്ടറി വി. എം മോഹനന്‍, കെ. എം രജി , അച്ചുതന്‍ ഒറ്റക്കണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142546/the-onasadya-given-at-sevabharati-koyilandy-bus-stand-on-thiruvona-day-was-a-unique-experience)