---
title: "#Meppayur |  മഞ്ഞക്കുളം വി. പി കൃഷ്ണന്‍മാസ്റ്റര്‍ ഗ്രന്ഥാലയം 30-ാം വാര്‍ഷികവും ഓണാഘോഷവും വിപുലമായി നടന്നു"
english_title: "Manchukulam v. P Krishnanmaster Granthalayam 30th Anniversary and Onam celebrations were held on a grand scale"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142520/manchukulam-v-p-krishnanmaster-granthalayam-30th-anniversary-and-onam-celebrations-were-held-on-a-grand-scale"
published_at: "2023-08-30T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eedaffce98e_meppayur_logo.JPG"
keywords: []
---

# #Meppayur |  മഞ്ഞക്കുളം വി. പി കൃഷ്ണന്‍മാസ്റ്റര്‍ ഗ്രന്ഥാലയം 30-ാം വാര്‍ഷികവും ഓണാഘോഷവും വിപുലമായി നടന്നു

> **Lead Summary:** ** മേപ്പയ്യൂര്‍:** മഞ്ഞക്കുളം വി. പി കൃഷ്ണന്‍മാസ്റ്റര്‍ ഗ്രന്ഥാലയം 30-ാം വാര്‍ഷികവും ഓണാഘോഷവും വിപുലമായി നടന്നു. ടി. പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍:** മഞ്ഞക്കുളം വി. പി കൃഷ്ണന്‍മാസ്റ്റര്‍ ഗ്രന്ഥാലയം 30-ാം വാര്‍ഷികവും ഓണാഘോഷവും വിപുലമായി നടന്നു. ടി. പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മഞ്ഞക്കുളം നാരായണന്‍ കെ. വി രാജന്‍, പി. പ്രകാശന്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. എ. എം കുഞ്ഞിരാമന്‍ എം.കെ കേളപ്പന്‍, കെ. കെ ബാബു, ഇ. രജീഷ്, വി. മിഥുന്‍, കെ. പി മൊയ്തു, പി. കെ രാഘവന്‍ , വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക മത്സരങ്ങള്‍ഗൃഹാങ്കണ പൂക്കള മത്സരം,1500 പേര്‍ക്ക് ഓണസദ്യ, പ്രാദേശിക കലാകാരമാരുടെ വിവിധ കലാപരിപാടികള്‍ കലാസന്ധ്യ ഘോഷയാത്ര, 30-ാo വാര്‍ഷികം ഉദ്ഘാടനം, ലഹരിക്കെതിരെ ബൈജു പാലയാട്ടിന്റെ ബോധവല്‍ക്കരണ ക്ലാസ്സ്, കാലിക്കറ്റ് സൂപ്പര്‍ സ്റ്റേജിന്റെ മെഗാ ഷോ, കെ. പി നൂറയും സംഘത്തിന്റെയും ഗാനമേള തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142520/manchukulam-v-p-krishnanmaster-granthalayam-30th-anniversary-and-onam-celebrations-were-held-on-a-grand-scale)