---
title: "#KNM | മൈത്രിയും സാഹോദര്യവുമാണ് മതമൂല്യങ്ങളായി പഠിപ്പിക്കേണ്ടത് -കെ.എന്‍.എം"
english_title: "KNM workshop at Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142517/knm-workshop-at-koyilandy"
published_at: "2023-08-30T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eed4baca19e_knm.jpg"
keywords: []
---

# #KNM | മൈത്രിയും സാഹോദര്യവുമാണ് മതമൂല്യങ്ങളായി പഠിപ്പിക്കേണ്ടത് -കെ.എന്‍.എം

> **Lead Summary:**  **കൊയിലാണ്ടി:** സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ പള്ളി, മദ്രസകള്‍ക്കുള്ള പങ്ക് നിസ്തുലമാണെന്നും അധാര്‍മ്മികതയും ലഹരി വ്യാപനവും തടയാന്‍ മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കൊയിലാണ്ടിയില്‍ നടന്ന ജില്ലാ പള്ളി,മദ്രസാ മാനേജ്‌മെന്റ് സംഗമം ആവശ്യപ്പെട്ടു.

## Article Content

 **കൊയിലാണ്ടി:** സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ പള്ളി, മദ്രസകള്‍ക്കുള്ള പങ്ക് നിസ്തുലമാണെന്നും അധാര്‍മ്മികതയും ലഹരി വ്യാപനവും തടയാന്‍ മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കൊയിലാണ്ടിയില്‍ നടന്ന ജില്ലാ പള്ളി,മദ്രസാ മാനേജ്‌മെന്റ് സംഗമം ആവശ്യപ്പെട്ടു.

വിദ്യാലയങ്ങള്‍ പോലും വെറുപ്പുല്പാദനത്തിന് വേദിയാക്കുന്ന വര്‍ത്തമാനകാലത്ത് രാജ്യത്തിന്റെ മൈത്രിയും ഐക്യവും കാത്തു സൂക്ഷിക്കാനുതകുന്ന മൂല്യങ്ങള്‍ പൊതു സിലബസുകളില്‍ ഉള്‍പ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. കെഎന്‍എം സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ:പി. പി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സി. കെ. പോക്കര്‍  അധ്യക്ഷത വഹിച്ചു. റസാഖ് കൊടുവള്ളി ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി, ജില്ലാ സെക്രട്ടറി എന്‍. കെ. എം  സകരിയ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്‍. കുഞ്ഞബ്ദുല്ല,  മുഫത്തിശ് സുലൈമാന്‍ മുസ്ല്യാര്‍ ചൊക്ലി, ജില്ലാ വൈ. പ്രസിഡണ്ട് ടി. പി  മൊയ്തു വടകര ,അബ്ദുല്‍ ഖാദര്‍ കൊയിലാണ്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142517/knm-workshop-at-koyilandy)