---
title: "#koyilandy | കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ വിരല്‍ തുമ്പിലൊരോണം ആവേശമായി"
english_title: "The Onam celebration of the Koyilandy koottam global community was exciting"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142515/the-onam-celebration-of-the-koyilandy-koottam-global-community-was-exciting"
published_at: "2023-08-30T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eed1b9b0adc_koyulany_kootam.jpg"
keywords: []
---

# #koyilandy | കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ വിരല്‍ തുമ്പിലൊരോണം ആവേശമായി

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിരല്‍ തുമ്പിലൊരോണം പരിപാടിയുടെ ഭാഗമായ് സി അശ്വനിദേവിന്റെ സംഗീത പരിപാടി നടത്തി.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിരല്‍ തുമ്പിലൊരോണം പരിപാടിയുടെ ഭാഗമായ് സി അശ്വനിദേവിന്റെ സംഗീത പരിപാടി നടത്തി.

കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ ഖത്തര്‍ ചാപ്റ്റര്‍ വനിതാ വിംഗ് അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.റഷീദ് മൂടാടി, റാഷിദ് സമസ്യ, ഷാജി പീ പീവീസ്, പവിത്രന്‍കൊയിലാണ്ടി, റാഫി ഊരള്ളൂര്‍, എ അസീസ്, ഫൈസല്‍ മൂസ, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രഭാകരന്‍ ആറാഞ്ചേരി ,മുഹമ്മലി കോഴിക്കോട് ,സുനില്‍ പറമ്പത്ത് പക്കമേളമൊരുക്കി. കഴിഞ്ഞ എട്ട് വര്‍ഷമായി വിവിധ രാജ്യങ്ങളിലേയും പ്രദേശങ്ങളിലേയും ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി കൂട്ടം നടത്തി വരുന്നത്.ഈ വര്‍ഷത്തെ പരിപാടികള്‍ തിരുവോണ ദിവസം സമാപിച്ചു. വിവിധ ഘട്ടങ്ങളിലായി കെ.മുരളീധരന്‍ എം പി കാനത്തില്‍ ജമീല എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികള്‍ പരിപാടികളില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142515/the-onam-celebration-of-the-koyilandy-koottam-global-community-was-exciting)