---
title: "#korappuzha | കോരപ്പുഴയെ പുളകമണിയിച്ച് സ്‌പൈമോക് ജലോത്സവം നടന്നു"
english_title: "Spimok Water Festival celebrates Korapuzha"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142513/spimok-water-festival-celebrates-korapuzha"
published_at: "2023-08-30T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eece2347618_JALOLSAVAM.jpg"
keywords: []
---

# #korappuzha | കോരപ്പുഴയെ പുളകമണിയിച്ച് സ്‌പൈമോക് ജലോത്സവം നടന്നു

> **Lead Summary:** **കൊയിലാണ്ടി: **സ്‌പൈമോക് കോരപ്പുഴ കഴിഞ്ഞ 40 വര്‍ഷമായി നടത്തിവരുന്ന ഓണാഘോഷം ഈ വര്‍ഷം വിവിധ പരിപാടികളോടെ ഉത്രാടം നാളില്‍ കോരപ്പുഴയില്‍ നടന്നു. മിനിമാരത്തോണ്‍ , തോണി തുഴയല്‍, പൂക്കളമത്സരം കുട്ടികളുടെയും സ്ത്രീകളുടേയും നാട്ടരങ്ങ് എന്നീ മത്സരങ്ങളും മതസൗഹാര്‍ദ്ദം വിളംബരം ചെയ്ത പുഴയില്‍ ഒഴുകി നടന്ന ഫ്‌ളോട്ട് ചെണ്ടവാദ്യം തിരുവാതിരക്കളി, ഒപ്പന കലാസന്ധ്യ ഗാനമേള തുടങ്ങിയ കലാപരിപാടിയും നടന്നു.

## Article Content

**കൊയിലാണ്ടി: **സ്‌പൈമോക് കോരപ്പുഴ കഴിഞ്ഞ 40 വര്‍ഷമായി നടത്തിവരുന്ന ഓണാഘോഷം ഈ വര്‍ഷം വിവിധ പരിപാടികളോടെ ഉത്രാടം നാളില്‍ കോരപ്പുഴയില്‍ നടന്നു. മിനിമാരത്തോണ്‍ , തോണി തുഴയല്‍, പൂക്കളമത്സരം കുട്ടികളുടെയും സ്ത്രീകളുടേയും നാട്ടരങ്ങ് എന്നീ മത്സരങ്ങളും മതസൗഹാര്‍ദ്ദം വിളംബരം ചെയ്ത പുഴയില്‍ ഒഴുകി നടന്ന ഫ്‌ളോട്ട് ചെണ്ടവാദ്യം തിരുവാതിരക്കളി, ഒപ്പന കലാസന്ധ്യ ഗാനമേള തുടങ്ങിയ കലാപരിപാടിയും നടന്നു.

രാവിലെ സ്‌പൈമോക് പ്രസിഡണ്ട് എ.കെ ബിനില്‍ പതാക ഉയര്‍ത്തിയതോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. ചടങ്ങില്‍ പി സുകുമാരന്‍ സ്വാഗതവും ടി. കെ രാമന്‍ അദ്ധ്യക്ഷത വഹിക്കുകയും പി. പ്രശാന്ത് നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സമാപന സമ്മേളനം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് സമ്മാനദാനം നിര്‍വ്വഹിച്ചു. ദേശീയ സംസ്ഥാന അംഗീകാരങ്ങള്‍ നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിലിനേയും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി യുവ എഴുത്തുകാരിയും നോവലിസ്റ്റുമായ ജിഷ രഹീഷ് എന്നിവരെ ചടങ്ങില്‍ വെച്ച് എംഎല്‍എ ആദരിച്ചു. ആശംസകള്‍ അറിയിച്ചു കൊണ്ട് ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്‍ന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു സംസാരിച്ചു. പി. സി സതീഷ് ചന്ദ്രന്‍ സ്വാഗതവും പി. സി രോഷന്‍ നന്ദിയും പറഞ്ഞു. മിനിമാരത്തോണ്‍ മത്സരം കോഴിക്കോട് ബട്ട് റോഡില്‍ വെച്ച് വെളളയില്‍ പോലീസ് സ്റ്റേഷന്‍ സി ഐ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.സി ഗണേശന്‍ അദ്ധ്യക്ഷത വഹിക്കുകയും പി. സുശാന്ത് സ്വാഗതവും പി ജയകുമാര്‍ നന്ദിയും പറഞ്ഞു. മത്സര വിജയികള്‍ മാരത്തോണ്‍ ഒന്ന് -സബീല്‍ ക്ലബ് 90 തിരുവങ്ങൂര്‍, രണ്ട് - ജോസ് കോഴിക്കോട്, മൂന്ന് - റിഷാദ് ടോം കോഴിക്കോട്, തോണി തുഴയല്‍, ഒന്നാം സ്ഥാനം ഫ്രന്‍ന്റ്‌സ് ഓഫ് ടൂവീലര്‍ വര്‍ക്ക് ഷോപ്പ് കോരപ്പുഴ, രണ്ടാം സ്ഥാനം കട്ട കമ്പനി ബി ടീം കോരപ്പുഴ, മൂന്നാം സ്ഥാനം കട്ട കമ്പനി എ ടീം കോരപ്പുഴ, പൂക്കളമത്സരം, ഒന്നാം സ്ഥാനം പി സിഎ വെങ്ങളം, രണ്ടാം സ്ഥാനം ഷബിന്‍ പിടി,മൂന്നാം സ്ഥാനംറെഡ് സ്റ്റാര്‍ചേമഞ്ചേരി

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142513/spimok-water-festival-celebrates-korapuzha)