---
title: "#Koyilandy | എല്ലാവരും ഓണാഘോഷത്തിരക്കില്‍ അല്ലെ എന്നാല്‍ ഇത് ഇവിടെ കിടക്കട്ടെ, ദേശീയപാതയ്ക്കരികില്‍  കക്കുസ് മാലിന്യം നിക്ഷേപിച്ച നിലയില്‍"
english_title: "As toilet garbage was dumped on the side of the national highway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142285/as-toilet-garbage-was-dumped-on-the-side-of-the-national-highway"
published_at: "2023-08-28T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec5648bd158_kakkoos_logo.JPG"
keywords: []
---

# #Koyilandy | എല്ലാവരും ഓണാഘോഷത്തിരക്കില്‍ അല്ലെ എന്നാല്‍ ഇത് ഇവിടെ കിടക്കട്ടെ, ദേശീയപാതയ്ക്കരികില്‍  കക്കുസ് മാലിന്യം നിക്ഷേപിച്ച നിലയില്‍

> **Lead Summary:** **കൊയിലാണ്ടി:** പൊയില്‍ക്കാവ് ദേശീയ പാതയില്‍ ചെറാടക്കുനി ഭാഗത്ത് ജനവാസ മേഖലയില്‍ ടാങ്കര്‍ ലോറിയില്‍ കക്കുസ് മാലിന്യം നിക്ഷേപിച്ച് പ്രദേശത്താകെ ദുര്‍ഗന്ധം പരന്നു. സമീപ പ്രദേശങ്ങളിലെ കുടിവെള്ളങ്ങളില്‍ മാലിന്യം കലരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. 

## Article Content

**കൊയിലാണ്ടി:** പൊയില്‍ക്കാവ് ദേശീയ പാതയില്‍ ചെറാടക്കുനി ഭാഗത്ത് ജനവാസ മേഖലയില്‍ ടാങ്കര്‍ ലോറിയില്‍ കക്കുസ് മാലിന്യം നിക്ഷേപിച്ച് പ്രദേശത്താകെ ദുര്‍ഗന്ധം പരന്നു. സമീപ പ്രദേശങ്ങളിലെ കുടിവെള്ളങ്ങളില്‍ മാലിന്യം കലരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. 

വലിയ ഹോട്ടലുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ മാലിന്യം ശേഖരിക്കുന്നവര്‍ പലപ്പോഴും ശാസ്ത്രീയമായി സംസ്‌ക്കരിക്കാതെ വഴിയരികില്‍ തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് പൊയില്‍ക്കാവ് അങ്ങാടിക്കു സമീപം സമാനരീതിയില്‍ മാലിന്യം നിക്ഷേപിച്ചിരുന്നു. ഗ്രാമ പഞ്ചായത്തും ഹെല്‍ത്ത് വിഭാഗവും പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇത്തരം ഏജന്‍സികളെക്കുറിച്ച് അന്വേഷിക്കുകയോ രാത്രി സമയത്ത് ഇത്തരം വാഹനം റോഡരികില്‍ നിര്‍ത്തുന്നത് കണ്ടാല്‍ അന്വേഷിക്കുകയോ ചെയ്യാത്തതാണ ഇത് ആവര്‍ത്തിക്കുന്നത് എന്നും പരദേശത്തുകാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142285/as-toilet-garbage-was-dumped-on-the-side-of-the-national-highway)