---
title: "#Koyilandy  | ദേശീയ പാതയില്‍ മൂടാടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്"
english_title: "Several people were injured in a vehicle collision at Moodadi on the national highway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142145/several-people-were-injured-in-a-vehicle-collision-at-moodadi-on-the-national-highway"
published_at: "2023-08-27T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb4e9017360_accient_logo.JPG"
keywords: []
---

# #Koyilandy  | ദേശീയ പാതയില്‍ മൂടാടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

> **Lead Summary:** കൊയിലാണ്ടി: ദേശീയ പാതയില്‍ മൂടാടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസും, കാറും ട്രാവലറും, ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

കൊയിലാണ്ടി: ദേശീയ പാതയില്‍ മൂടാടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസും, കാറും ട്രാവലറും, ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. തിക്കോടി കോടിക്കലില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസര്‍ കെഎസ്ആര്‍ടി ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രൂയിസറിലുണ്ടായിരുന്നവര്‍ തെറിച്ചു വീണു.ഇതിനിടയില്‍ കാറും, ബൈക്കും അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റ സഫീറ(58), റസീന (37),നിഹ(12), ഫിദ(14), റീന ( 46), ബാബു(52), ക്രൂയിസര്‍ ഡ്രൈവര്‍ രാംദാസ് (54), സിര്‍വിനിസ (50), അഫ്‌സത്ത് (41) തുടങ്ങിയവരെ മെഡിക്കല്‍ കോളേജിലും, സൗദ (45), മുസ്തഫ (17), റിക്സാന (18) താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142145/several-people-were-injured-in-a-vehicle-collision-at-moodadi-on-the-national-highway)