---
title: "#BRC | കിടപ്പിലായ കുട്ടികള്‍ക്കായി ഓണാഘോഷം; ഓണചങ്ങാതി ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയില്‍"
english_title: "Onam celebration for bedridden children; Onachangathi district level inauguration at Koilandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142086/onam-celebration-for-bedridden-children-onachangathi-district-level-inauguration-at-koilandi"
published_at: "2023-08-27T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eafd9554c68_BRC_ONAM_LOGO.JPG"
keywords: []
---

# #BRC | കിടപ്പിലായ കുട്ടികള്‍ക്കായി ഓണാഘോഷം; ഓണചങ്ങാതി ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയില്‍

> **Lead Summary:**  കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം കോഴിക്കോട്, ബിആര്‍സി പന്തലായനിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാലയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഭിന്നശേഷിയുള്ള കിടപ്പിലായ കുട്ടികള്‍ക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

## Article Content

 കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം കോഴിക്കോട്, ബിആര്‍സി പന്തലായനിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാലയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഭിന്നശേഷിയുള്ള കിടപ്പിലായ കുട്ടികള്‍ക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

പ്രകൃതി മനോഹരമായ അണേല പുഴയുടെ തീരത്ത് കണ്ടല്‍ മ്യൂസിയത്തില്‍ വച്ച്് നടന്ന ഓണാഘോഷ പരിപാടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ ഡോക്ടര്‍ എ. കെ അബ്ദുള്‍ ഹക്കീം മുഖ്യാതിഥിയായ ചടങ്ങില്‍ പന്തലായനി ബിപിസി ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് സമ്മാനദാനം നിര്‍വഹിച്ചു. പ്രശസ്ത സിനിമാ സംഗീത സംവിധായകനും, ഗായകനുമായ എം എസ.് ദിലീപ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ബി. സില്‍ജ നന്ദി പറഞ്ഞു. തീവ്രപരിമിതി അനുഭവിക്കുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഓണാഘോഷ പരിപാടിയില്‍ രുചികരമായ സദ്യയും സംഗീത വിരുന്നും ഓണക്കളികളും കലാപരിപാടികളും ഒരുക്കിയിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ വളരെ വര്‍ണ്ണാഭമായ ഓണാഘോഷം, നന്മയുടേയും, സന്തോഷത്തിന്റെയും ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിക്കുന്നതായി മാറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142086/onam-celebration-for-bedridden-children-onachangathi-district-level-inauguration-at-koilandi)