---
title: "#KOYILANDY | ഓണാഘോഷം വേറെ ലെവലാക്കി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ "
english_title: "Govt. Vocational Higher Secondary School, KoyIlandY, organized different Onam celebrations"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142076/govt-vocational-higher-secondary-school-koyilandy-organized-different-onam-celebrations"
published_at: "2023-08-27T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaf3514878e_ONAM_GVHSS.JPG"
keywords: []
---

# #KOYILANDY | ഓണാഘോഷം വേറെ ലെവലാക്കി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **കൊയിലാണ്ടി: **എന്റെ ക്ലാസ്സ് എന്റെ അഭിമാനം എന്ന വൈവിധ്യ ആശയ രൂപീകരണത്തിന് ശേഷം നിരവധിയായ പരിപാടികളാണ് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പിലാക്കി വരുന്നത്. പാഠ്യ-പാഠ്യേതര പരിപാടികളില്‍ സാമൂഹിക ബോധത്തോടെ സമന്വയിപ്പിച്ചാണ് വിവിധങ്ങളായ വീക്ഷണകോണുകളില്‍ പരിപാടികള്‍ വാര്‍ത്തെടുക്കുന്നത്.

## Article Content

**കൊയിലാണ്ടി: **എന്റെ ക്ലാസ്സ് എന്റെ അഭിമാനം എന്ന വൈവിധ്യ ആശയ രൂപീകരണത്തിന് ശേഷം നിരവധിയായ പരിപാടികളാണ് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പിലാക്കി വരുന്നത്. പാഠ്യ-പാഠ്യേതര പരിപാടികളില്‍ സാമൂഹിക ബോധത്തോടെ സമന്വയിപ്പിച്ചാണ് വിവിധങ്ങളായ വീക്ഷണകോണുകളില്‍ പരിപാടികള്‍ വാര്‍ത്തെടുക്കുന്നത്.

ഇത്തരം ആശയത്തില്‍ നിന്നാണ് ഇത്തവണത്തെ ഓണ പരിപാടികളും ഉടലെടുത്തത്.സയന്‍സ്, കോമേഴ്‌സ് ഹുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ ഓരോ വിഭാഗമായാണ് പരിപാടികള്‍ ഏറ്റെടുത്ത് നടത്തിയത്. തെരുവോരങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് വിശപ്പടങ്ങാന്‍' ഒരു പൊതിച്ചോര്‍' നല്‍കിക്കൊണ്ടാണണ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയത്. കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കുടുംബാംഗങ്ങള്‍ക്ക് മധുരം പായസ രൂപത്തില്‍ നല്‍കിയും, തെരുവോരവാസികള്‍ക്ക് ഓണപ്പുടവ നല്‍കിയും കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ മാതൃക കാട്ടി.

ഓണത്തിന്റെ ഐതിഹ്യം മാഹാത്മ്യം, നൂതന ആശയങ്ങളും കാഴ്ചപ്പാടുകളും ചിത്രീകരിച്ച് ' മാവേലിക്കൊരു കത്ത് ' തയ്യാറാക്കിയാണ് ഹുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. എന്റെ ക്ലാസ്സ് എന്റെ അഭിമാനം എന്ന ആശയം അര്‍ത്ഥവത്താക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകാന്‍ ക്ലാസ് അധ്യാപകരായ പി. ബൈജു,പി. നിഷ, കെ. പി സ്മിത എന്നിവരും സീനിയര്‍ അധ്യാപകന്‍ പി. അഷ്‌റഫും കൂടെയുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142076/govt-vocational-higher-secondary-school-koyilandy-organized-different-onam-celebrations)