---
title: "chemanchery | ചേമഞ്ചേരിയിലും കര്‍ഷക ചന്തയ്ക്ക് തുടക്കം "
english_title: "Farmer's market started in Chemanchery"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141819/farmers-market-started-in-chemanchery"
published_at: "2023-08-26T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e98b11e2b1a_chem_Lg.jpg"
keywords: []
---

# chemanchery | ചേമഞ്ചേരിയിലും കര്‍ഷക ചന്തയ്ക്ക് തുടക്കം 

> **Lead Summary:** **ചേമഞ്ചേരി: **സംസ്ഥാന കൃഷിവകുപ്പ് കേരളത്തില്‍ രണ്ടായിരത്തോളം കര്‍ഷക ചന്തകളാണ് ആരംഭിച്ചിരിക്കുന്നത്. ചേമഞ്ചേരിയിലെ കര്‍ഷക ചന്തയിലെ ആദ്യ വില്പന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്തംഗം വി.എം. ജാനകി ഏറ്റുവാങ്ങി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചേമഞ്ചേരി: **സംസ്ഥാന കൃഷിവകുപ്പ് കേരളത്തില്‍ രണ്ടായിരത്തോളം കര്‍ഷക ചന്തകളാണ് ആരംഭിച്ചിരിക്കുന്നത്. ചേമഞ്ചേരിയിലെ കര്‍ഷക ചന്തയിലെ ആദ്യ വില്പന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്തംഗം വി.എം. ജാനകി ഏറ്റുവാങ്ങി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനില്‍ കുമാര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്രാ വിജയന്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. അജ്‌നഫ്, പി. ശിവദാസന്‍, രാജേഷ് കുന്നുമ്മല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി. വത്സല, കൃഷി ഓഫീസര്‍ വിദ്യാ ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141819/farmers-market-started-in-chemanchery)