---
title: "#krishibhavan | ന്യായ വിലയില്‍ പച്ചക്കറി ലഭ്യമാകും; കൃഷി ഭവന്റെ നേതൃതത്തില്‍ കര്‍ഷക ചന്തക്ക് ആരംഭം "
english_title: "Vegetables will be available at fair prices; Farmer's market started under the leadership of Krishi Bhavan"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141638/vegetables-will-be-available-at-fair-prices-farmers-market-started-under-the-leadership-of-krishi-bhavan"
published_at: "2023-08-25T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e85c049e69f_chandaG.JPG"
keywords: []
---

# #krishibhavan | ന്യായ വിലയില്‍ പച്ചക്കറി ലഭ്യമാകും; കൃഷി ഭവന്റെ നേതൃതത്തില്‍ കര്‍ഷക ചന്തക്ക് ആരംഭം 

> **Lead Summary:** **കൊയിലാണ്ടി: **കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2023 വര്‍ഷത്തെ കര്‍ഷക ചന്തക്ക് ആരംഭം. കൊയിലാണ്ടി മുന്‍സിപ്പല്‍ കൃഷി ഭവന്റെ നേതൃതത്തിലാണ് കൃഷിഭവനു സമീപം നാരായണ ബില്‍ഡിങ്ങില്‍ കര്‍ഷക ചന്ത ആരംഭിച്ചത്. പഴം പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പച്ചക്കറിയുടെ ആദ്യവില്പന രവീന്ദ്രന് നല്‍കി നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി: **കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2023 വര്‍ഷത്തെ കര്‍ഷക ചന്തക്ക് ആരംഭം. കൊയിലാണ്ടി മുന്‍സിപ്പല്‍ കൃഷി ഭവന്റെ നേതൃതത്തിലാണ് കൃഷിഭവനു സമീപം നാരായണ ബില്‍ഡിങ്ങില്‍ കര്‍ഷക ചന്ത ആരംഭിച്ചത്. പഴം പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പച്ചക്കറിയുടെ ആദ്യവില്പന രവീന്ദ്രന് നല്‍കി നിര്‍വഹിച്ചു.

വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കര്‍ഷര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്തുന്നതോടൊപ്പം പൊതു ജനങ്ങള്‍ക്ക് ന്യായ വിലയില്‍ പച്ചക്കറി ലഭ്യമാക്കുകയുമാണ് വിപണന കേന്ദ്രം ലക്ഷ്യമിടുന്നത്. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് ലാഭം നേടാനും ഇതുവഴി സാധിക്കും. ആഗസ്റ്റ് 25 മുതല്‍ 28 വരെയാണ് ഓണസമൃദ്ധി പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുക.

കൃഷി ഓഫീസര്‍ പി. വിദ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു, വാര്‍ഡ് കൗണ്‍സിലര്‍ പ്രജിഷ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രെജീഷ് കുമാര്‍, കാര്‍ഷിക വികസനസമിതി അംഗങ്ങള്‍ കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141638/vegetables-will-be-available-at-fair-prices-farmers-market-started-under-the-leadership-of-krishi-bhavan)