---
title: "#koyilandymuncipality | വേറിട്ട അനുഭവമായി മാറി നാഗരികത്തിലെ ഫിലിം ഫെസ്റ്റിവല്‍; കൊയിലാണ്ടിയക്കിത് ആഘോഷനാള്‍"
english_title: "A film festival in Nagarikam becomes a unique experience; It is a day of celebration in Koyandiy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141630/a-film-festival-in-nagarikam-becomes-a-unique-experience-it-is-a-day-of-celebration-in-koyandiy"
published_at: "2023-08-25T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8567de0cb1_nagarikam.jpg"
keywords: []
---

# #koyilandymuncipality | വേറിട്ട അനുഭവമായി മാറി നാഗരികത്തിലെ ഫിലിം ഫെസ്റ്റിവല്‍; കൊയിലാണ്ടിയക്കിത് ആഘോഷനാള്‍

> **Lead Summary:** കൊയിലാണ്ടി: നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നാഗരികത്തില്‍ എം. ടി ഫിലിം ഫെസ്റ്റിവല്‍ നടന്നു. കടവ്, ഓളവും തീരവും, നിര്‍മ്മാല്യം എന്നീ സിനിമകളായിരുന്നു ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. 

## Article Content

കൊയിലാണ്ടി: നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നാഗരികത്തില്‍ എം. ടി ഫിലിം ഫെസ്റ്റിവല്‍ നടന്നു. കടവ്, ഓളവും തീരവും, നിര്‍മ്മാല്യം എന്നീ സിനിമകളായിരുന്നു ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. 

വൈകീട്ട് നടന്ന സാംസ്‌കാരിക സദസ്സ് ചലച്ചിത്ര നടന്‍ അഡ്വ: സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.  സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ. എ ഇന്ദിര, രജീഷ് വെങ്ങളത്തു കണ്ടി, ജിഷ, മെമ്പര്‍ സെക്രട്ടറി വി. രമിത, എന്‍. ഇ ഹരികുമാര്‍, വി. കെ രേഖ, സിഡിഎസ് അധ്യക്ഷയായ കെ. കെ. വി ബീന, എം. പി ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141630/a-film-festival-in-nagarikam-becomes-a-unique-experience-it-is-a-day-of-celebration-in-koyandiy)