---
title: "#koyilandy | ജലബജറ്റ്; കൊയിലാണ്ടി നഗരസഭാതല ശില്പശാല നടത്തി "
english_title: "water budget; Koyilandy municipality level workshop was conducted"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141626/water-budget-koyilandy-municipality-level-workshop-was-conducted"
published_at: "2023-08-25T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e854fa7e4f3_shilpashaala_LG.JPG"
keywords: []
---

# #koyilandy | ജലബജറ്റ്; കൊയിലാണ്ടി നഗരസഭാതല ശില്പശാല നടത്തി 

> **Lead Summary:** **കൊയിലാണ്ടി: **നവകേരളം കര്‍മപദ്ധതിയിലെ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭയില്‍ ജലബജറ്റ് ശില്പശാല നടത്തി. ശില്പശാല നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്.

## Article Content

**കൊയിലാണ്ടി: **നവകേരളം കര്‍മപദ്ധതിയിലെ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭയില്‍ ജലബജറ്റ് ശില്പശാല നടത്തി. ശില്പശാല നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്.

കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഇ. ഇന്ദിര, സിഡബ്ല്യുആര്‍ഡിഎം സൈന്റിസ്റ്റ് ഡോ. വിവേക്, നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, നവകേരള മിഷന്‍ പ്രതിനിധികളായ വിവേക്, വൈഷ്ണവ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141626/water-budget-koyilandy-municipality-level-workshop-was-conducted)