---
title: "#chemancheeri | ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണനമേള "
english_title: "Onam marketing fair under the leadership of Chemanchery Gram Panchayat Kudumbashree"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141619/onam-marketing-fair-under-the-leadership-of-chemanchery-gram-panchayat-kudumbashree"
published_at: "2023-08-25T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8507da8435_cjhemancheery_.JPG"
keywords: []
---

# #chemancheeri | ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണനമേള 

> **Lead Summary:** **ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള 23 സംഘടിപ്പിച്ചു. ഫോക്ക്‌ലോര്‍ അക്കാഡാമി വൈസ് ചെയര്‍മാന്‍ ഡോ.കോയ കാപ്പാട് വിപണനമേള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഷീല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെര്‍മാന്‍ വി.കെ. അബ്ദുള്‍ ഹാരിസ് ആദ്യ വില്പന നടത്തി. ജൈവകര്‍ഷകന്‍ അബൂക്കര്‍ കാപ്പാട് ഏറ്റുവാങ്ങി.

## Article Content

**ചേമഞ്ചേരി: **ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള 23 സംഘടിപ്പിച്ചു. ഫോക്ക്‌ലോര്‍ അക്കാഡാമി വൈസ് ചെയര്‍മാന്‍ ഡോ.കോയ കാപ്പാട് വിപണനമേള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഷീല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെര്‍മാന്‍ വി.കെ. അബ്ദുള്‍ ഹാരിസ് ആദ്യ വില്പന നടത്തി. ജൈവകര്‍ഷകന്‍ അബൂക്കര്‍ കാപ്പാട് ഏറ്റുവാങ്ങി.

ഇന്നലെ നടന്ന പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സന്ധ്യ ഷിബു, അതുല്യ ബൈജു എന്നിവര്‍ സമ്മാന വിതരണം ചെയ്തു. പൂക്കള പതിനെട്ടാം വാര്‍ഡ് ഒന്നാ സ്ഥാനവും ഏഴാം വാര്‍ഡ് രണ്ടാംസ്ഥാനവും പത്തിനഞ്ചാം വാര്‍ഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റ് വാര്‍ഡുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി. വത്സല സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ പി. ഷൈമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141619/onam-marketing-fair-under-the-leadership-of-chemanchery-gram-panchayat-kudumbashree)