---
title: "#koyilandycourt | പൂക്കള മത്സരവും ഓണസദ്യയും പിന്നെ കലാപരിപാടികളും; ഓണാഘോഷത്തില്‍ കോടതി ജീവനക്കാരും"
english_title: "Koyilandy court employees with Onam celebration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141616/koyilandy-court-employees-with-onam-celebration"
published_at: "2023-08-25T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e84e739a147_COURT.jpg"
keywords: []
---

# #koyilandycourt | പൂക്കള മത്സരവും ഓണസദ്യയും പിന്നെ കലാപരിപാടികളും; ഓണാഘോഷത്തില്‍ കോടതി ജീവനക്കാരും

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും അഭിഭാഷക ക്ലാര്‍ക്ക് മാരുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും അഭിഭാഷക ക്ലാര്‍ക്ക് മാരുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

കൊയിലാണ്ടി കോടതിയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പൂക്കള മത്സരവും തുടര്‍ന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും നടത്തി. പരിപാടികളില്‍ സബ് ജഡ്ജ് വിശാഖ്, രവീണനാസ്, മജിസ്‌ട്രേറ്റ് അജി കൃഷ്ണന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജതീഷ് ബാബു, സെക്രട്ടറി അഡ്വ. പ്രഭാകരന്‍, സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍, ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് രവീന്ദ്രന്‍, സെക്രട്ടറി എ. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141616/koyilandy-court-employees-with-onam-celebration)