---
title: "#koyilandy | ഓണാഘോഷം; പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ "
english_title: "Onam celebration; Responsible tourism mission with special packages"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141611/onam-celebration-responsible-tourism-mission-with-special-packages"
published_at: "2023-08-25T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e84b125f126_64e5e8e6c1685_oonam_LGGGGL.jfif"
keywords: []
---

# #koyilandy | ഓണാഘോഷം; പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ 

> **Lead Summary:** **കൊയിലാണ്ടി: **ഓണാഘോഷം അടിപൊളിയാക്കാന്‍ പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവിലാണ് മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. കടലുണ്ടിയില്‍ സൗഹാര്‍ദ്ദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വനിതകള്‍ക്ക് മാത്രമായി പ്രത്യേക പാക്കേജുകളുണ്ട്.

## Article Content

**കൊയിലാണ്ടി: **ഓണാഘോഷം അടിപൊളിയാക്കാന്‍ പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവിലാണ് മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. കടലുണ്ടിയില്‍ സൗഹാര്‍ദ്ദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വനിതകള്‍ക്ക് മാത്രമായി പ്രത്യേക പാക്കേജുകളുണ്ട്.

ഇതിനു പുറമെ ഫാമിലി പാക്കേജുകളും ലഭ്യമാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേരിട്ടും മിഷന്റെ രജിസ്റ്റേര്‍ഡ് യൂണിറ്റുകള്‍ വഴിയുമാണ് പാക്കേജുകളുടെ സംഘാടനം നടത്തുന്നത്. കേരളത്തിന്റെ ഗ്രാമീണ ജീവിതം, തനത് ഭക്ഷണം, പരമ്പരാഗത തൊഴില്‍ എന്നിവ മുഖ്യ പ്രമേയമാകുന്ന പാക്കേജുകളില്‍ കണ്ടല്‍ക്കാടിലൂടെയുള്ള തോണിയാത്രയും, ചട്ടി ചോറും മുളയരി പായസവും, കയര്‍ പിരിക്കലും നെയ്ത്തും അനുഭവിച്ചറിയാനുള്ള അവസരം എന്നിവയും ഉള്‍പ്പെടുന്നു.

** പാക്കേജുകളുടെ വിശദാംശങ്ങള്‍ക്ക്:** rt@keralatourism.org, rtmission.kkd@gmail.com എന്ന ഇ മെയിലിലോ 9526748398 / 9947394710 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141611/onam-celebration-responsible-tourism-mission-with-special-packages)