---
title: "#vandebharat | അക്രമങ്ങള്‍ക്ക് പിന്നില്‍ ആര് ? റെയില്‍വേ ട്രാക്കില്‍ കല്ല് വച്ച മൂടാടി സ്വദേശിയെ അറസ്റ്റ് ചെയതു"
english_title: "A native of Mudadi was arrested for throwing a stone on the railway track."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141601/a-native-of-mudadi-was-arrested-for-throwing-a-stone-on-the-railway-track"
published_at: "2023-08-25T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e844e764691_TRAIN.jpg"
keywords: []
---

# #vandebharat | അക്രമങ്ങള്‍ക്ക് പിന്നില്‍ ആര് ? റെയില്‍വേ ട്രാക്കില്‍ കല്ല് വച്ച മൂടാടി സ്വദേശിയെ അറസ്റ്റ് ചെയതു

> **Lead Summary:**  **കൊയിലാണ്ടി: ** വന്ദേ ഭാരത് ട്രെയിന്‍ പോകുമ്പോള്‍ പാളത്തില്‍ കല്ല് വെച്ച ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മൂടാടി സ്വദേശി നെടത്തില്‍ ബാബുവിനെയാണ് കൊയിലാണ്ടി സിഐ ബിജു, എസ്‌ഐ അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

## Article Content

 **കൊയിലാണ്ടി: ** വന്ദേ ഭാരത് ട്രെയിന്‍ പോകുമ്പോള്‍ പാളത്തില്‍ കല്ല് വെച്ച ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മൂടാടി സ്വദേശി നെടത്തില്‍ ബാബുവിനെയാണ് കൊയിലാണ്ടി സിഐ ബിജു, എസ്‌ഐ അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

വീഡിയോ കാണാം........[https://youtu.be/jbYAePd-UJ8?feature=shared](https://youtu.be/jbYAePd-UJ8?feature=shared)

കഴിഞ്ഞ ദിവസം ഇയാള്‍ ട്രെയിന്‍ പോകുമ്പോള്‍ പാളത്തില്‍ കല്ല് പെറുക്കി വെക്കുകയായിരുന്നു. കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സിന് വ്യാപകമായി കല്ലേറു ഉണ്ടാകുന്ന സാഹചര്യത്തില്‍ അതീവ ഗൗരവത്തോടെയാണ് റെയില്‍വെയും സര്‍ക്കാരും ഈ വിഷയത്തില്‍ ഇടപെടുന്നത്. മലബാര്‍ മേഖലയിലാണ് ഇത്തരത്തില്‍ വന്ദേഭാരതിനെതിരെ അതിക്രമങ്ങള്‍ തുടരുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141601/a-native-of-mudadi-was-arrested-for-throwing-a-stone-on-the-railway-track)