---
title: "#dyfi | തൂവ്വുര്‍ കൊലപാതകം; പ്രതിഷേധവുമായി കൊയിലാണ്ടി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി "
english_title: "Thuvoor murder; Koyilandy DYFI Block Committee with protest"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141534/thuvoor-murder-koyilandy-dyfi-block-committee-with-protest"
published_at: "2023-08-24T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e783bc55359_thuvoor_LG.JPG"
keywords: []
---

# #dyfi | തൂവ്വുര്‍ കൊലപാതകം; പ്രതിഷേധവുമായി കൊയിലാണ്ടി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി 

> **Lead Summary:** **കൊയിലാണ്ടി: **മലപ്പുറം തൂവ്വുരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ സുജിതയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. യുവജന പ്രതിഷേധം ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **മലപ്പുറം തൂവ്വുരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ സുജിതയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. യുവജന പ്രതിഷേധം ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് സ്വാഗതവും ബ്ലോക്ക് ട്രഷറര്‍ അനുഷ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ സി.കെ. ദിനൂപ്, വി.എം. അജീഷ്, പ്രദീപ്, റിബിന്‍ കൃഷ്ണ, അഭിനീഷ് കാരയാട്, ഫര്‍ഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141534/thuvoor-murder-koyilandy-dyfi-block-committee-with-protest)