---
title: "#koyilandy | നിയന്ത്രണം വിട്ട് വഗാഡ് കമ്പിനിയുടെ ബുള്‍ഡോസര്‍; ഒഴിവായത് വലിയ ദുരന്തം "
english_title: "Wagad Company's bulldozer went out of control"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141527/wagad-companys-bulldozer-went-out-of-control"
published_at: "2023-08-24T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e77a79297b6_vagad_LG.JPG"
keywords: []
---

# #koyilandy | നിയന്ത്രണം വിട്ട് വഗാഡ് കമ്പിനിയുടെ ബുള്‍ഡോസര്‍; ഒഴിവായത് വലിയ ദുരന്തം 

> **Lead Summary:** **കൊയിലാണ്ടി: **വീണ്ടും അപകട യാത്രയുമായി ദേശീയപാത നിര്‍മ്മാണ ഉപകരാറുകാരായ വാഗഡ് കമ്പിനിയുടെ വാഹനം. കൊയിലാണ്ടി പെരുവട്ടൂര്‍ റോഡില്‍ അമ്ബ്രമോളി കന്നാലിന്റെ കയറ്റം ഇറങ്ങുമ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡില്‍ നിരങ്ങി നീങ്ങിയ വണ്ടി റോഡില്‍ നിന്നും തെന്നി മാറുകയായിരുന്നു. വലിയ അപകടമാണ് ഒഴിഞ്ഞു പോയത്.

## Article Content

**കൊയിലാണ്ടി: **വീണ്ടും അപകട യാത്രയുമായി ദേശീയപാത നിര്‍മ്മാണ ഉപകരാറുകാരായ വാഗഡ് കമ്പിനിയുടെ വാഹനം. കൊയിലാണ്ടി പെരുവട്ടൂര്‍ റോഡില്‍ അമ്ബ്രമോളി കന്നാലിന്റെ കയറ്റം ഇറങ്ങുമ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡില്‍ നിരങ്ങി നീങ്ങിയ വണ്ടി റോഡില്‍ നിന്നും തെന്നി മാറുകയായിരുന്നു. വലിയ അപകടമാണ് ഒഴിഞ്ഞു പോയത്.

**വീഡിയോ കാണാം: **[https://youtu.be/eyKuYTkTIcA?feature=shared](https://youtu.be/eyKuYTkTIcA?feature=shared)

വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു കളഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. നമ്പര്‍ പ്ലേറ്റ് പോലും ഇല്ലാത്ത വാഹനമാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാക്കുന്നത്. സുരക്ഷിതമല്ലാത്ത ഇത്തരം വാഹനങ്ങള്‍ ഇനി റോഡിലിറക്കിലെന്ന് വഗാഡ് കമ്പിനി ഡിവൈഎഫ്‌ഐയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് കാറ്റില്‍ പറത്തിയാണ് ഇവര്‍ മുന്നോട്ട് പോകുന്നത്.

ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന ഇത്തരം വാഹനങ്ങള്‍ പരസ്യമായി തടയാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം എന്ന് നേതാക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കൈകൊണ്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141527/wagad-companys-bulldozer-went-out-of-control)