---
title: "#Koyilandy | തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെയല്ല;  കെ മുരളീധരന്‍ "
english_title: "Terrorism should not be countered by terrorism; K Muralidharan"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141493/terrorism-should-not-be-countered-by-terrorism-k-muralidharan"
published_at: "2023-08-24T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7481471cc1_ba8988b6-7e7a-422e-abe4-73ad8a92ddb6.jpg"
keywords: []
---

# #Koyilandy | തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെയല്ല;  കെ മുരളീധരന്‍ 

> **Lead Summary:** കൊയിലാണ്ടി: തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ മുരളീധരന്‍ എംപി. പാറപ്പള്ളി മര്‍ക്കസില്‍ ക്യൂ കൗന്‍ ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കൊയിലാണ്ടി: തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ മുരളീധരന്‍ എംപി. പാറപ്പള്ളി മര്‍ക്കസില്‍ ക്യൂ കൗന്‍ ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെയല്ല, എല്ലാ മതങ്ങളും ഖുര്‍ആനും ബൈബിളും ഗീതയും എല്ലാം സ്‌നേഹവും സൗഹൃദവും ആണ് പഠിപ്പിക്കുന്നത്. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി സംഘര്‍ഷം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്, കൃത്യമായ മതവിശ്വാസവും അറിവുമുള്ളവര്‍ക്ക് ഒരിക്കലും പരസ്പരം കലഹിക്കാന്‍ ആകില്ലെന്നും നമ്മുടെ രാജ്യം ഇത്രയും കാലം മുന്നോട്ടുപോയത് ഈ വിശ്വാസം ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷീദ് സഖാഫി മങ്ങാട് അധ്യക്ഷത വഹിച്ചു. പി. വി ഫക്രുദ്ദീന്‍,  കരീം നിസാമി, ഇസ്സുദ്ദീന്‍ സഖാഫി,  ഇര്‍ഷാദ് സൈനി, എം. എ. കെ ഹമദാനി, അഡ്വ. ഉമേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നും നാളെയുമായി പാറപ്പള്ളി മര്‍ക്കസില്‍ നടക്കുന്ന ക്യു കൗന്‍ ഖുര്‍ആന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളിലായി ഖുര്‍ആനിലെ ശാസ്ത്രം,  പരിസ്ഥിതി, എക്കണോമിക്‌സ്, മാനവികത തുടങ്ങി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141493/terrorism-should-not-be-countered-by-terrorism-k-muralidharan)