---
title: "#koyilandy | ശ്രീ കൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു "
english_title: "sree krishna jayandhi swagatha sagam organised"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141491/sree-krishna-jayandhi-swagatha-sagam-organised"
published_at: "2023-08-24T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7454b46a15_kshna_LG.JPG"
keywords: []
---

# #koyilandy | ശ്രീ കൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 6ന് നടക്കുന്ന ശ്രീ കൃഷ്ണ ജയന്തി അഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി മംണ്ഡലം 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു യോഗത്തില്‍ രക്ഷാധികാരികളായി വി.കെ. ജയന്‍, വായനാരി വിനോദ്, സി.എം. വൈഷാഖ് എന്നിവരേയും വൈസ് പ്രസിഡന്റായി ഇ.കെ. മനോജ്, സുനിത കുമാര്‍, ജനറല്‍ സെക്രട്ടറിയായി എം. പ്രീജിത്ത്, സെക്രട്ടറി എല്‍.എസ്. മിഥുന്‍ ലാല്‍, സജിത്ത്, ഗജാന്‍ജി ഹര്‍ഷിദ്, ആഘോഷ പ്രമുഖ് എം. ഷിംജി എന്നിവരെ തെരഞ്ഞെടുത്തു.

## Article Content

**കൊയിലാണ്ടി: **ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 6ന് നടക്കുന്ന ശ്രീ കൃഷ്ണ ജയന്തി അഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി മംണ്ഡലം 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു യോഗത്തില്‍ രക്ഷാധികാരികളായി വി.കെ. ജയന്‍, വായനാരി വിനോദ്, സി.എം. വൈഷാഖ് എന്നിവരേയും വൈസ് പ്രസിഡന്റായി ഇ.കെ. മനോജ്, സുനിത കുമാര്‍, ജനറല്‍ സെക്രട്ടറിയായി എം. പ്രീജിത്ത്, സെക്രട്ടറി എല്‍.എസ്. മിഥുന്‍ ലാല്‍, സജിത്ത്, ഗജാന്‍ജി ഹര്‍ഷിദ്, ആഘോഷ പ്രമുഖ് എം. ഷിംജി എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ എം. പ്രീജിത്ത് നന്ദി പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നും ആരംഭിക്കുന്ന 13 ശോഭയാത്രകള്‍ കൊരയങ്ങാട് തെരുവില്‍ സംഗമിച്ച് മഹാശോഭയാത്രയായി കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ സമാപിക്കും. വലിയമങ്ങാട്, വിരുന്നുകണ്ടി, ചെറിയമങ്ങാട്, കണയങ്കോട്, പെരുവട്ടൂര്‍, കൊയിലാണ്ടി, കൊല്ലം, പറമ്പില്‍, ആന്തട്ട, കൊരയങ്ങാട്, മണമ്മല്‍, കുറുവങ്ങാട്, ഏഴുകുടിക്കല്‍ തുടങ്ങിയിടങ്ങളില്‍ നിന്നുമാണ് ശോഭായാത്ര തുടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141491/sree-krishna-jayandhi-swagatha-sagam-organised)