---
title: "#koyilany | കൊയിലാണ്ടിയില്‍ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധന; സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടി"
english_title: "Ganja smuggled on a scooter was seized during a vehicle inspection conducted by the Excise team at Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141452/ganja-smuggled-on-a-scooter-was-seized-during-a-vehicle-inspection-conducted-by-the-excise-team-at-koyilandy"
published_at: "2023-08-24T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7038361ed6_kanja_logo.JPG"
keywords: []
---

# #koyilany | കൊയിലാണ്ടിയില്‍ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധന; സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടി

> **Lead Summary:** ** കൊയിലാണ്ടി: **മുത്താമ്പി റോഡില്‍ എക്സൈസ് സംഘം പരിശോധനയ്ക്കിടയില്‍ സ്‌കൂട്ടറില്‍ കൊണ്ടുവരികയായിരുന്ന കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു.

## Article Content

** കൊയിലാണ്ടി: **മുത്താമ്പി റോഡില്‍ എക്സൈസ് സംഘം പരിശോധനയ്ക്കിടയില്‍ സ്‌കൂട്ടറില്‍ കൊണ്ടുവരികയായിരുന്ന കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 8 മണിയോടെ പുതിയ ബൈ പാസിന്റെ അപ്രോച് റോഡില്‍ നിന്നും നെല്ലിക്കോട്ടുകുന്നുമ്മലേക്ക് പോകുന്ന റോഡില്‍ വച്ച് സ്‌കൂട്ടര്‍ പരിശോധനക്കിടയിലാണ് (1.350 ) ഒര് കിലോ മൂന്നുറ്റ് അമ്പത് ഗ്രാം കഞ്ചാവും, കടത്തി കൊണ്ടുവന്ന സ്‌കൂട്ടറും, മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തത്. ഓടി രക്ഷപ്പെട്ടയാളെപറ്റി സുചന ലഭിച്ചതായി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. പി. ദിപീഷ് പറഞ്ഞു. പട്രോളിംഗ് സംഘത്തില്‍ പി. ഒ. അജയകുമാര്‍, സി പി ഒമാരായ രാകേഷ് ബാബു, രതീഷ്, ഷൈജു, വിപിന്‍, ഡബ്ലിയു സിഇഒ ഷൈനി എന്നിവരുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141452/ganja-smuggled-on-a-scooter-was-seized-during-a-vehicle-inspection-conducted-by-the-excise-team-at-koyilandy)