---
title: "#koyilandy |കൊയിലാണ്ടി താലൂക് സപ്ലൈക്കോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു "
english_title: "Koyilandy Taluk Supplyco Onam Fair  inaugurated by muncipal chairperson"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141304/koyilandy-taluk-supplyco-onam-fair-inaugurated-by-muncipal-chairperson"
published_at: "2023-08-23T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5ee995bacb_inogratioj_LG.JPG"
keywords: []
---

# #koyilandy |കൊയിലാണ്ടി താലൂക് സപ്ലൈക്കോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി താലൂക് സപ്ലൈക്കോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ കൊയിലാണ്ടി സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കെറ്റില്‍ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അസിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യ വില്പന ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി താലൂക് സപ്ലൈക്കോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ കൊയിലാണ്ടി സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കെറ്റില്‍ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അസിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യ വില്പന ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി.കെ ചന്ദ്രന്‍, ബാബു പാഞ്ഞാട്ട്, എന്‍. മുരളീധരന്‍, സുരേഷ് മേലേപ്പുറത്ത്, എസ്.ആര്‍. ജയ്കിഷ്, അഡ്വ. രാധാകൃഷ്ണന്‍, അക്ഷയ് പൂക്കാട്, എസ്. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി ഡിപ്പോ മാനേജര്‍ പി.കെ. സുമേഷ് സ്വാഗതവും, താലൂക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141304/koyilandy-taluk-supplyco-onam-fair-inaugurated-by-muncipal-chairperson)