---
title: "#koyilandy |  ബൈക്കില്‍ പോകുന്നതിനിടയില്‍ യുവാവിന് പാമ്പുകടിയേറ്റു"
english_title: "A young man was bitten by a snake while riding a bike"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141303/a-young-man-was-bitten-by-a-snake-while-riding-a-bike"
published_at: "2023-08-23T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5ebc57bb0a_pamp_logo.JPG"
keywords: []
---

# #koyilandy |  ബൈക്കില്‍ പോകുന്നതിനിടയില്‍ യുവാവിന് പാമ്പുകടിയേറ്റു

> **Lead Summary:** **കൊയിലാണ്ടി: **ബൈക്കില്‍ പോകുന്നതിനിടയില്‍ യുവാവിന് പാമ്പുകടിയേറ്റു. കൊയിലാണ്ടി സ്വദേശിയായ രാഹുലിനാണ് ഹെല്‍മറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്. ബൈക്കില്‍ യാത്ര തുടരുമ്പോള്‍ രാഹുലിന് തലയുടെ വലത് ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെടുകയായിരുന്നു.

## Article Content

**കൊയിലാണ്ടി: **ബൈക്കില്‍ പോകുന്നതിനിടയില്‍ യുവാവിന് പാമ്പുകടിയേറ്റു. കൊയിലാണ്ടി സ്വദേശിയായ രാഹുലിനാണ് ഹെല്‍മറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്. ബൈക്കില്‍ യാത്ര തുടരുമ്പോള്‍ രാഹുലിന് തലയുടെ വലത് ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഹെല്‍മറ്റ് അഴിച്ചു പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രാഹുലിനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിനുശേഷമാണ് രാഹുലിന്റെ ആരോഗ്യ നിലമെച്ചപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141303/a-young-man-was-bitten-by-a-snake-while-riding-a-bike)