---
title: "#sarbtm | നാളെക്കൊരു കതിര്‍; പാടത്തിറങ്ങി എസ്എആര്‍ബിടിഎം ഗവ. കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ "
english_title: "SRBTM Govt. College NSS Volunteer with grain of salt for tomorrow"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141289/srbtm-govt-college-nss-volunteer-with-grain-of-salt-for-tomorrow"
published_at: "2023-08-23T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e08d59d22_vayal_LG.JPG"
keywords: []
---

# #sarbtm | നാളെക്കൊരു കതിര്‍; പാടത്തിറങ്ങി എസ്എആര്‍ബിടിഎം ഗവ. കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ 

> **Lead Summary:** **മുചുകുന്ന്: **കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജ് എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ചൊവ്വ വയലില്‍ നെല്‍കൃഷി ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നാളെക്കൊരു കതിര്‍ പദ്ധതിയുടെ ഭാഗമായാണ് 42 വിദ്യാര്‍ത്ഥികള്‍ വയലിറങ്ങിയത്. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അന്‍വര്‍ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മുചുകുന്ന്: **കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജ് എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ചൊവ്വ വയലില്‍ നെല്‍കൃഷി ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നാളെക്കൊരു കതിര്‍ പദ്ധതിയുടെ ഭാഗമായാണ് 42 വിദ്യാര്‍ത്ഥികള്‍ വയലിറങ്ങിയത്. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അന്‍വര്‍ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

എന്‍എസ്എസ് സെക്രട്ടറി കീര്‍ത്തന സിയ നന്ദി പറഞ്ഞു. മൂടാടി കൃഷി ഓഫീസര്‍ ഷഫ്ന മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ ഡോ. ശ്രീജിത്ത്, വേണു, മോഹനന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. മുരളീധരന്‍, ഡോ. പ്രജില്‍ഡ എന്നിവര്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141289/srbtm-govt-college-nss-volunteer-with-grain-of-salt-for-tomorrow)