---
title: "സിആര്‍സെഡ്: മുന്‍കൂര്‍ അനുമതി വാങ്ങാത്ത താമസ കെട്ടിടങ്ങള്‍ ക്രമവല്‍കരിക്കാന്‍ അപേക്ഷ ക്ഷണിച്ചു"
english_title: "CRZ: Applications invited for regularization of residential buildings without prior approval"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141215/crez-applications-invited-for-regularization-of-residential-buildings-without-prior-approval"
published_at: "2023-08-23T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5a1be3acad_APEKSHA.jpg"
keywords: []
---

# സിആര്‍സെഡ്: മുന്‍കൂര്‍ അനുമതി വാങ്ങാത്ത താമസ കെട്ടിടങ്ങള്‍ ക്രമവല്‍കരിക്കാന്‍ അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  **കൊയിലാണ്ടി: **ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തീരദേശ നിയന്ത്രണ മേഖലയില്‍ (സിആര്‍ഇസെഡ്) സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ (കെസിഇസഡ്എംഎ) മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മിച്ച വീടുകളും താമസ കെട്ടിടങ്ങളും ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

 **കൊയിലാണ്ടി: **ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തീരദേശ നിയന്ത്രണ മേഖലയില്‍ (സിആര്‍ഇസെഡ്) സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ (കെസിഇസഡ്എംഎ) മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മിച്ച വീടുകളും താമസ കെട്ടിടങ്ങളും ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

രജിസ്റ്റേഡ് എന്‍ജിനിയര്‍മാര്‍ / ബില്‍ഡിങ് സൂപ്പര്‍വൈസര്‍മാര്‍ മുഖേനയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നിര്‍മാണം പൂര്‍ത്തിയായതോ ഭാഗികമായി പൂര്‍ത്തിയായതോ ആയ താമസ കെട്ടിടങ്ങള്‍ക്കാണ് ക്രമവല്‍ക്കരണത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. കെസിഇസഡ്എംഎയുടെ അംഗീകാരം ലഭിക്കാത്ത കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണമാക്കി കണക്കാക്കി നടപടി സ്വീകരിക്കും. ആഗസ്റ്റ് 26 നകം തന്നെ അപേക്ഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141215/crez-applications-invited-for-regularization-of-residential-buildings-without-prior-approval)