---
title: "#koyilandy  | കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റിന് തിരക്കേറുന്നു;  ഫെസ്റ്റിന്റെ മാറ്റ് കൂട്ടി കലാ വിരുന്നും"
english_title: "Koyilandy Municipality is crowded for Onam fest"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141210/koyilandy-municipality-is-crowded-for-onam-fest"
published_at: "2023-08-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e59d738dcc7_nagarikam.jpg"
keywords: []
---

# #koyilandy  | കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റിന് തിരക്കേറുന്നു;  ഫെസ്റ്റിന്റെ മാറ്റ് കൂട്ടി കലാ വിരുന്നും

> **Lead Summary:** ** കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് '23 ' നാഗരികം മൂന്നാം ദിവസം സാംസ്‌കാരിക സായഹ്നം ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി.

## Article Content

** കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് '23 ' നാഗരികം മൂന്നാം ദിവസം സാംസ്‌കാരിക സായഹ്നം ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി.

വൈസ് ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍, കൗണ്‍സിലര്‍മാരായ പി. ജമാല്‍, ഷീന എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കൗണ്‍സിലര്‍ എ. അസീസ് സ്വാഗതവും ഗിരിജ നന്ദിയും പറഞ്ഞു സാംസ്‌കാരിക സായാഹ്നത്തിന് ശേഷം മാപ്പിള കലകളുടെ ദൃശ്യാവിക്കാരം അസര്‍ മുല്ല അരങ്ങേറി കോയാ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന അറബനമുട്ട്, ഖാലിദ് ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി ഇശല്‍ കൊയിലാണ്ടിയുടെ മുട്ടിപ്പാട്ട് എന്നിവ അരങ്ങേറി

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141210/koyilandy-municipality-is-crowded-for-onam-fest)