---
title: "#AIYF | ദേവരാജ് കമ്മങ്ങാടിന്റെ സ്മരണയ്ക്കായി ചരിത്ര ക്വിസ് നടത്തി എഐവൈഎഫ് "
english_title: "In memory of Devaraj Kammangad, AIYF organized a history quiz competition for students"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141202/in-memory-of-devaraj-kammangad-aiyf-organized-a-history-quiz-competition-for-students"
published_at: "2023-08-23T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e598d6e2d60_danesh_karayad.jpg"
keywords: []
---

# #AIYF | ദേവരാജ് കമ്മങ്ങാടിന്റെ സ്മരണയ്ക്കായി ചരിത്ര ക്വിസ് നടത്തി എഐവൈഎഫ് 

> **Lead Summary:** **

## Article Content

**

മേപ്പയ്യൂര്‍:  **കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവും അധ്യാപകനുമായിരുന്ന ദേവരാജന്‍ കമ്മങ്ങാടിന്റെ സ്മരണയ്ക്കായി  എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ ദിന സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. എഐവൈഎഫ് ചങ്ങരംവെള്ളി യൂണിറ്റിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്‌

എ.ഐ.വൈ.എഫ് ജില്ലാ ജോ: സെക്രട്ടറി ധനേഷ് കാരയാട് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ഒ. കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിനോദന്‍  മുഖ്യ പ്രഭാഷണം നടത്തി. സിപിഐ ബ്രാഞ്ച് സെക്രട്ടറി വത്സ കുമാര്‍ , ജിതിന്‍ രാജ് ,കെ.സി ഷിബു  , രമേഷ് ബാബു, വത്സന്‍ , നിരഞ്ജ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141202/in-memory-of-devaraj-kammangad-aiyf-organized-a-history-quiz-competition-for-students)