---
title: "#farming | മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതിനായി ധനസഹായം "
english_title: "Financial support for the production of fish"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141070/financial-support-for-the-production-of-fish"
published_at: "2023-08-22T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4a276a657c_fish_LG.jpg"
keywords: []
---

# #farming | മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതിനായി ധനസഹായം 

> **Lead Summary:** **കൊയിലാണ്ടി: **സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കരിമീന്‍, വരാല്‍ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകള്‍ ആരംഭിക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു.

## Article Content

**കൊയിലാണ്ടി: **സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കരിമീന്‍, വരാല്‍ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകള്‍ ആരംഭിക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു.

വെള്ള കടലാസില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മത്സ്യകര്‍ഷക വികസന ഏജന്‍സി, ഫിഷറീസ് കോംപ്ലക്‌സ്, വെസ്റ്റ്ഹില്‍, പി.ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ എത്തിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബര്‍ രണ്ട് വൈകിട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2381430

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141070/financial-support-for-the-production-of-fish)