---
title: "#koyilandy | കോരപ്പുഴയില്‍ ഉത്രാടം നാളില്‍ ജലോത്സവം "
english_title: "Water festival on Uthradam day in Korapuzha"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140864/water-festival-on-uthradam-day-in-korapuzha"
published_at: "2023-08-21T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3904b67fe3_vallamkali_LG.JPG"
keywords: []
---

# #koyilandy | കോരപ്പുഴയില്‍ ഉത്രാടം നാളില്‍ ജലോത്സവം 

> **Lead Summary:** **കൊയിലാണ്ടി: **ഓണാഘോഷത്തോടനുബന്ധിച്ച് കോരപ്പുഴയില്‍ ഉത്രാടം നാളില്‍ ജലോത്സവം. കോരപ്പുഴയിലെ കലാസാംസ്‌കാരിക സംഘടനയായ സ്‌പൈമോക്കിന്റെ നേതൃത്വത്തിലാണ് ഉത്രാടം നാളില്‍ ജലോത്സവം നടത്തുന്നത്.

## Article Content

**കൊയിലാണ്ടി: **ഓണാഘോഷത്തോടനുബന്ധിച്ച് കോരപ്പുഴയില്‍ ഉത്രാടം നാളില്‍ ജലോത്സവം. കോരപ്പുഴയിലെ കലാസാംസ്‌കാരിക സംഘടനയായ സ്‌പൈമോക്കിന്റെ നേതൃത്വത്തിലാണ് ഉത്രാടം നാളില്‍ ജലോത്സവം നടത്തുന്നത്.

മിനി മാരത്തോണ്‍ തോണി തുഴയല്‍ മത്സരം, പൂക്കള മത്സരം, നാട്ടരങ്ങ് (സ്ത്രീകളുടെയും കുട്ടികളുടെയും കൗതുക മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരിപാടി), തിരുവാതിരകളി, ഒപ്പന, ദഫ് മുട്ട്, കളരിപ്പയറ്റ്, ചെണ്ടമേളം, കോല്‍ക്കളി, സാംസ്‌കാരിക സമ്മേളനം, നൃത്ത നൃത്ത്യങ്ങള്‍, കലാസന്ധ്യ, ഗാനമേള എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 25നുമുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9961416111.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140864/water-festival-on-uthradam-day-in-korapuzha)