---
title: "#koyilandy | ചൈത്ര വിജയന്‍ ഇനി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് "
english_title: "Chaitra Vijayan is now Pantalayani Block Panchayat Vice President"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140851/chaitra-vijayan-is-now-pantalayani-block-panchayat-vice-president"
published_at: "2023-08-21T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3877d37696_chythra_LG.JPG"
keywords: []
---

# #koyilandy | ചൈത്ര വിജയന്‍ ഇനി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് 

> **Lead Summary:** **കൊയിലാണ്ടി: **പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കെ. ചൈത്ര വിജയനെ തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജാണ് സത്യപാചകം ചൊല്ലിക്കൊടുത്തത്. മൊടക്കല്ലൂര്‍ വാര്‍ഡിലെ സിപിഎമ്മിന്റെ ബിന്ദു മടത്തിലായിരുന്നു നേരത്തെ വൈസ് പ്രസിഡന്റായിരുന്നത്. എല്‍ഡിഎഫ് മുന്നണി തീരുമാനപ്രാകാരം ബിന്ദു രാജിവെച്ചതിനെ തുടര്‍ന്നാണ് ഇരുപത്തിയഞ്ചുകാരിയായ ചൈത്ര വൈസ് പ്രസിഡന്റായത്.

## Article Content

**കൊയിലാണ്ടി: **പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കെ. ചൈത്ര വിജയനെ തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജാണ് സത്യപാചകം ചൊല്ലിക്കൊടുത്തത്. മൊടക്കല്ലൂര്‍ വാര്‍ഡിലെ സിപിഎമ്മിന്റെ ബിന്ദു മടത്തിലായിരുന്നു നേരത്തെ വൈസ് പ്രസിഡന്റായിരുന്നത്. എല്‍ഡിഎഫ് മുന്നണി തീരുമാനപ്രാകാരം ബിന്ദു രാജിവെച്ചതിനെ തുടര്‍ന്നാണ് ഇരുപത്തിയഞ്ചുകാരിയായ ചൈത്ര വൈസ് പ്രസിഡന്റായത്.

മൂടാടി വാര്‍ഡില്‍ നിന്നും സിപിഐയുടെ പ്രതിനിധിയായി മത്സരിച്ച് വിജയിച്ചാണ് ചൈത്ര ബ്ലോക്ക് പഞ്ചായത്തംഗമായത്. വൈസ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി എല്‍പ്പിച്ചിരിക്കുന്നതെന്നും തന്നാല്‍ കഴിയുന്ന തരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും വിവിധ പാര്‍ട്ടികളിലുള്ള ആളുകളാണെങ്കിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ഭരണസമിതിയാണ് പന്തലായനിയിലേതെന്നും ചൈത്ര പറഞ്ഞു.

കക്കാട്ടില്‍ വിജയന്റെയും സ്മിതയുടെയും മകളാണ്   ചൈത്ര. സഹോദരന്‍ സായന്ത്. എഐഎസ്എഫിന്റെ ജില്ലാ പ്രസിഡന്റും സിപിഐയുടെ മൂടാടി ബ്ലോക്കിലെ പാറക്കാട ബ്രാഞ്ച് അംഗവുമാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയിലും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലും മാറ്റമുണ്ട്. എന്‍സിപിയിലെ കെടിഎം കോയക്ക് പകരം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെര്‍മാനായി സിപിഎമ്മിലെ കെ. അഭിനീഷിനെ തിരഞ്ഞെടുത്തു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ബിന്ദു സോമനെയും തിരഞ്ഞെടുത്തു. എല്‍ജെഡിയിലെ ഷീബ ശ്രീധരനായിരുന്നു നേരത്തെ ചെയര്‍പേഴ്‌സണ്‍. റിട്ടേണിംഗ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ ശാലിനി, ഡിഎംഒ മഹമ്മദ് മുഹസിന്‍ എന്നിവരായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140851/chaitra-vijayan-is-now-pantalayani-block-panchayat-vice-president)