---
title: "#MuslimLeague | വിലക്കയറ്റത്തിനെതിരെ പ്രതിഷേധം; മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "Protest against price hike; The Muslim League organized an evening sit-in"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140841/protest-against-price-hike-the-muslim-league-organized-an-evening-sit-in"
published_at: "2023-08-21T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e381d4868e7_dharna_LG.JPG"
keywords: []
---

# #MuslimLeague | വിലക്കയറ്റത്തിനെതിരെ പ്രതിഷേധം; മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **നിത്യോപയോഗ സാധനങ്ങളുടെയും നിര്‍മ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയര്‍ന്നിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത കേരള സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സായാഹ്ന ധര്‍ണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **നിത്യോപയോഗ സാധനങ്ങളുടെയും നിര്‍മ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയര്‍ന്നിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത കേരള സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സായാഹ്ന ധര്‍ണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. നജീബ് അധ്യക്ഷനായി. മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അസീസ് സ്വാഗതവും, ടി.കെ. റഫീഖ് നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി. അഷറഫ്, മണ്ഡലം യൂത്ത് ലീഗ്ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി, കെഎസ്ടിയു ജില്ലാ സെക്രട്ടറി അന്‍വര്‍ ഇയ്യഞ്ചേരി എന്നിവര്‍ സംസാരിച്ചു.

ധര്‍ണ്ണയ്ക്ക് ടി.വി. ഇസ്മയില്‍, കെ.ടി.വി. ആരിഫ്, സമദ് നടേരി, യു. അബദുള്‍ ഖാദര്‍, എന്‍. അബദുള്‍ ഖാദര്‍, എന്‍.എന്‍. സലീം, യു.എ. അസീസ്, എം.കെ. മുസ്തഫ, ബാസിത്ത് മിന്നത്ത്, വി.വി. നൗഫല്‍, പി.പി. യൂസഫ്, ഹാഷിം വലിയങ്ങാട്, ഇഖ്ബാല്‍ നടേരി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140841/protest-against-price-hike-the-muslim-league-organized-an-evening-sit-in)