---
title: "#jrc| വന്മുകം എളമ്പിലാട് സ്‌കൂളില്‍ ജെആര്‍സി പുതിയ കേഡറ്റുകള്‍ക്കായി സ്‌കാര്‍ഫ് അണിയിക്കല്‍ നടന്നു "
english_title: "Scarf dressing for JRC new cadets held at Elambilad School, Vanmugam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140785/scarf-dressing-for-jrc-new-cadets-held-at-elambilad-school-vanmugam"
published_at: "2023-08-21T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e34b1945165_jrcLG.JPG"
keywords: []
---

# #jrc| വന്മുകം എളമ്പിലാട് സ്‌കൂളില്‍ ജെആര്‍സി പുതിയ കേഡറ്റുകള്‍ക്കായി സ്‌കാര്‍ഫ് അണിയിക്കല്‍ നടന്നു 

> **Lead Summary:** **ചിങ്ങപുരം: **വന്മുകം എളമ്പിലാട് സ്‌കൂളില്‍ പുതിയ കേഡറ്റുകള്‍ക്കായി ജെആര്‍സി സ്‌കാര്‍ഫ് അണിയിക്കല്‍ നടത്തി. പിടിഎ പ്രസിഡന്റ് ബി. ലീഷ്മ ജെആര്‍സി വൈസ് ക്യാപ്റ്റന്‍ ടി.പി. റിഷിഗയ്ക്ക് സ്‌കാര്‍ഫ് അണിയിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

**ചിങ്ങപുരം: **വന്മുകം എളമ്പിലാട് സ്‌കൂളില്‍ പുതിയ കേഡറ്റുകള്‍ക്കായി ജെആര്‍സി സ്‌കാര്‍ഫ് അണിയിക്കല്‍ നടത്തി. പിടിഎ പ്രസിഡന്റ് ബി. ലീഷ്മ ജെആര്‍സി വൈസ് ക്യാപ്റ്റന്‍ ടി.പി. റിഷിഗയ്ക്ക് സ്‌കാര്‍ഫ് അണിയിച്ച് ഉദ്ഘാടനം ചെയ്തു.

പിടിഎ വൈസ് പ്രസിഡന്റ് പി.കെ. തുഷാര ചടങ്ങിന്ന അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലീഡര്‍ ആര്‍.കെ. ഹംന മറിയം ജെആര്‍സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജെആര്‍സി ലീഡര്‍ ദൈവിക് കൃഷ്ണ, എംപിടിഎ ചെയര്‍പെഴ്‌സണ്‍ കെ.വി. ഷിംന എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക എന്‍.ടി.കെ. സീനത്ത് സ്വാഗതവും ജെആര്‍സി കോ ഓര്‍ഡിനേറ്റര്‍ പി.കെ. അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140785/scarf-dressing-for-jrc-new-cadets-held-at-elambilad-school-vanmugam)