---
title: "#svasskoyilandy |ഓര്‍മ്മ തണലിലെ ഓണവുമായി ശ്രീ വാസുദേവാശ്രമ സ്‌കൂളിലെ 1991 എസ്എസ്എല്‍സി ബാച്ച് "
english_title: "1991 SSLC Batch of Vasudevashrama School with Onam in Ormathanal"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140711/1991-sslc-batch-of-vasudevashrama-school-with-onam-in-ormathanal"
published_at: "2023-08-21T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e316fa12b7a_svass_ulLg.JPG"
keywords: []
---

# #svasskoyilandy |ഓര്‍മ്മ തണലിലെ ഓണവുമായി ശ്രീ വാസുദേവാശ്രമ സ്‌കൂളിലെ 1991 എസ്എസ്എല്‍സി ബാച്ച് 

> **Lead Summary:** **കൊയിലാണ്ടി: **വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ഓര്‍മ്മകളില്‍ അവര്‍ നിറഞ്ഞ് നിന്നു. പൂക്കളം ഒരുക്കിയും, ഓണക്കളികളും, സദ്യയും, കമ്പവലിയുമൊക്കെ ആയപ്പോള്‍ അവര്‍ ആ പഴയ പത്താം ക്ലാസുകാരായി. ശ്രീ വാസുദേവാശ്രമ സ്‌കൂളിലെ 1991 എസ്എസ്എല്‍സി ബാച്ചാണ് ഓര്‍മ്മ തണലില്‍ ഓണാഘോശം സംഘടിപ്പിച്ചത്. പരിപാടി പ്രശസ്ത മിമിക്രി, സിനിമാ താരം മധു ലാല്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ഓര്‍മ്മകളില്‍ അവര്‍ നിറഞ്ഞ് നിന്നു. പൂക്കളം ഒരുക്കിയും, ഓണക്കളികളും, സദ്യയും, കമ്പവലിയുമൊക്കെ ആയപ്പോള്‍ അവര്‍ ആ പഴയ പത്താം ക്ലാസുകാരായി. ശ്രീ വാസുദേവാശ്രമ സ്‌കൂളിലെ 1991 എസ്എസ്എല്‍സി ബാച്ചാണ് ഓര്‍മ്മ തണലില്‍ ഓണാഘോശം സംഘടിപ്പിച്ചത്. പരിപാടി പ്രശസ്ത മിമിക്രി, സിനിമാ താരം മധു ലാല്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

**

സുരേഷ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയ ബാച്ച് അംഗങ്ങളുടെ മക്കള്‍ക്ക് ഉപഹാരം നല്‍കി. ഒ.കെ. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുനില്‍ കുമാര്‍ നടുവത്തൂര്‍ നന്ദി പറഞ്ഞു. മനോജ് മരുതൂര്‍, കെ.ഡി. സിജു, കെ.കെ. ഷമീന, ബാബു കല്ലറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

**

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140711/1991-sslc-batch-of-vasudevashrama-school-with-onam-in-ormathanal)