---
title: "#koyilandy | 'ലഹരിയില്ലാത്ത പുലരി'; 1000 ലഹരി വിരുദ്ധ ഗൃഹസദസ്സുകളുടെ ഭാഗമായി കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം ഗൃഹ സദസ്സുകള്‍ സംഘടിപ്പിച്ചു "
english_title: "anti-drug house meetings, Koyilandy North constituency organized home meetings."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140681/anti-drug-house-meetings-koyilandy-north-constituency-organized-home-meetings"
published_at: "2023-08-21T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3049ad7bab_ulganam_Lg.JPG"
keywords: []
---

# #koyilandy | 'ലഹരിയില്ലാത്ത പുലരി'; 1000 ലഹരി വിരുദ്ധ ഗൃഹസദസ്സുകളുടെ ഭാഗമായി കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം ഗൃഹ സദസ്സുകള്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **'ലഹരിയില്ലാത്ത പുലരി' എന്ന സന്ദേശമുയര്‍ത്തി ജനശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച 1000 ലഹരി വിരുദ്ധ ഗൃഹസദസ്സുകളുടെ ഭാഗമായി കൊയിലാണ്ടി നോര്‍ത്ത് മണ്ഡലംസഭക്കു കീഴിലെ കൊല്ലം സരയൂ, കരുണ, പുലരി ജനശ്രീ സംഘങ്ങളുടെ നേതൃത്വത്തില്‍ ഗൃഹ സദസ്സുകള്‍ നടന്നു. ലഹരിക്കെതിരായ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ അണിനിരത്തുന്നതിന്റെ ഭാഗമായി സദസ്സുകളുടെ ഉദ്ഘാടനം വിദ്യാര്‍ത്ഥികളാണ് നിര്‍വ്വഹിച്ചത്.

## Article Content

**കൊയിലാണ്ടി: **'ലഹരിയില്ലാത്ത പുലരി' എന്ന സന്ദേശമുയര്‍ത്തി ജനശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച 1000 ലഹരി വിരുദ്ധ ഗൃഹസദസ്സുകളുടെ ഭാഗമായി കൊയിലാണ്ടി നോര്‍ത്ത് മണ്ഡലംസഭക്കു കീഴിലെ കൊല്ലം സരയൂ, കരുണ, പുലരി ജനശ്രീ സംഘങ്ങളുടെ നേതൃത്വത്തില്‍ ഗൃഹ സദസ്സുകള്‍ നടന്നു. ലഹരിക്കെതിരായ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ അണിനിരത്തുന്നതിന്റെ ഭാഗമായി സദസ്സുകളുടെ ഉദ്ഘാടനം വിദ്യാര്‍ത്ഥികളാണ് നിര്‍വ്വഹിച്ചത്.

എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉന്നത വിജയികളായ ദേവിക വിജയകുമാര്‍, ഹരിനാരായണന്‍, ശ്രേയ ഷാജി എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.വി. പ്രദീപ് കുമാര്‍, എന്‍.വി. വത്സന്‍, വന്ദന അരവിന്ദന്‍ എന്നിവര്‍ മുഖ്യാഥിതികളായി. മുണ്ടയ്ക്കല്‍ ദേവിഅമ്മ, ജയശ്രീ വാസുദേവന്‍, വി.വി. ഭാര്‍ഗ്ഗവി എന്നിവര്‍ അധ്യക്ഷത വഹിച്ചു. വി.വി. സുധാകരന്‍, ഷീല വേണു, രജിത ബിജു, എം.കെ. കുഞ്ഞിക്കണ്ണന്‍, എ.വി.കെ. രാജന്‍, രുഗ്മിണി പത്താലത്ത്, രന്യ പ്രഭീഷ് എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140681/anti-drug-house-meetings-koyilandy-north-constituency-organized-home-meetings)