---
title: "#koyilany | ജനപ്രിയ വില്ലേജ് ഓഫീസര്‍ക്ക് വില്ലേജിലെ  നഗരസഭാ  കൗണ്‍സിലര്‍മാരുടെ  അനുമോദനം"
english_title: "The popular village officer was felicitated by the municipal councilors of the village"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140670/the-popular-village-officer-was-felicitated-by-the-municipal-councilors-of-the-village"
published_at: "2023-08-21T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2fc59468df_village_logo.JPG"
keywords: []
---

# #koyilany | ജനപ്രിയ വില്ലേജ് ഓഫീസര്‍ക്ക് വില്ലേജിലെ  നഗരസഭാ  കൗണ്‍സിലര്‍മാരുടെ  അനുമോദനം

> **Lead Summary:** **കൊയിലാണ്ടി: **സ്ഥലം മാറി പോകുന്ന വിയ്യൂര്‍ വില്ലേജ് ഓഫീസര്‍ രമേശന്‍ ചെത്തിലിന് വിയ്യൂര്‍ വില്ലേജിലെ നഗരസഭാ കൗണ്‍സിലര്‍മാരുടെ ആഭിമുഖ്യത്തില്‍ അനുമോദനം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **സ്ഥലം മാറി പോകുന്ന വിയ്യൂര്‍ വില്ലേജ് ഓഫീസര്‍ രമേശന്‍ ചെത്തിലിന് വിയ്യൂര്‍ വില്ലേജിലെ നഗരസഭാ കൗണ്‍സിലര്‍മാരുടെ ആഭിമുഖ്യത്തില്‍ അനുമോദനം സംഘടിപ്പിച്ചു.

കൗണ്‍സിലര്‍ കെ. എം നജീബ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഇ. കെ അജിത് , വി. രമേശന്‍ ,സിന്ധുസുരേഷ്, ഷീബ അരീക്കല്‍, എന്‍. ടി രാജീവന്‍ , വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ നിജില, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ പ്രജില, കൗണ്‍സിലര്‍മാരായ കെ. എം സുമതി, ശൈലജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140670/the-popular-village-officer-was-felicitated-by-the-municipal-councilors-of-the-village)