---
title: "#koyilany | സ്‌നേഹതീരം അന്തേവാസികള്‍ക്ക് ഓണാഘോഷങ്ങളുടെ തനിമ പകര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ"
english_title: "Snehathiram Alumni Association brings unique Onam celebrations to inmates"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140545/snehathiram-alumni-association-brings-unique-onam-celebrations-to-inmates"
published_at: "2023-08-20T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2104cb4bd7_snehatheeram.JPG"
keywords: []
---

# #koyilany | സ്‌നേഹതീരം അന്തേവാസികള്‍ക്ക് ഓണാഘോഷങ്ങളുടെ തനിമ പകര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ

> **Lead Summary:** കൊയിലാണ്ടി: കാപ്പാട് സ്‌നേഹതീരം അന്തേവാസികള്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഓണാഘോഷങ്ങളുടെ തനിമ പകര്‍ന്നു നല്‍കി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ ഓള്‍ഡ് ഈസ് ഗോള്‍ഡ് മാതൃകയായി. സ്‌നേഹതീരം ഓഡിറ്റോറിയത്തില്‍ മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ അന്തേവാസികളെ കൂട്ട് പിടിച്ച് മാജിക് അവതരിപ്പിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

## Article Content

കൊയിലാണ്ടി: കാപ്പാട് സ്‌നേഹതീരം അന്തേവാസികള്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഓണാഘോഷങ്ങളുടെ തനിമ പകര്‍ന്നു നല്‍കി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ ഓള്‍ഡ് ഈസ് ഗോള്‍ഡ് മാതൃകയായി. സ്‌നേഹതീരം ഓഡിറ്റോറിയത്തില്‍ മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ അന്തേവാസികളെ കൂട്ട് പിടിച്ച് മാജിക് അവതരിപ്പിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ ബാബു കുന്നത്തറ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ആര്‍ട്‌സ് കോളജ് സാരഥിയായിരുന്ന പി.വി.രാജു, കെ.ടി.സദാനന്ദന്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. സബിത സ്വാഗതവും പി. കെ സതീഷ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അഷ്‌റഫ് നാറാത്തിന്റെ നേതൃത്വത്തില്‍ ടീം ആര്‍ട്ടിസ്റ്റ് വേദിയുടെ ഗാനവിരുന്ന്, എയ്ഞ്ചല്‍ നൃത്ത വിദ്യാലയം വിദ്യാര്‍ഥികളുടെ ദൃശ്യവിസ്മയം എന്നിവ നടന്നു. തുടര്‍ന്ന് അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയും നടന്നു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140545/snehathiram-alumni-association-brings-unique-onam-celebrations-to-inmates)