---
title: "#koyilandy | അത്തം തുടങ്ങിയതോടെ കൊയിലാണ്ടിയില്‍ ആഘോഷങ്ങള്‍ക്കും തുടക്കമായി"
english_title: "With the beginning of Atham, the celebrations also started in Koilandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140537/with-the-beginning-of-atham-the-celebrations-also-started-in-koilandi"
published_at: "2023-08-20T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e20344c9ef5_KORAYANGAD_LOGO.jpg"
keywords: []
---

# #koyilandy | അത്തം തുടങ്ങിയതോടെ കൊയിലാണ്ടിയില്‍ ആഘോഷങ്ങള്‍ക്കും തുടക്കമായി

> **Lead Summary:** **കൊയിലാണ്ടി: **അത്തം തുടങ്ങിയതോടെ ആഘോഷങ്ങള്‍ക്കും തുടക്കമായി. ഓണാഘോഷമായി, ഫുട്‌ബോള്‍ മത്സരം നടത്തി വിക്ടറി കൊരയങ്ങാട് വെറ്ററന്‍സ്. കരിമ്പാ പൊയില്‍ മൈതാനിയില്‍ വെച്ച് നടന്ന മത്സരം ആവേശകരമായി.

## Article Content

**കൊയിലാണ്ടി: **അത്തം തുടങ്ങിയതോടെ ആഘോഷങ്ങള്‍ക്കും തുടക്കമായി. ഓണാഘോഷമായി, ഫുട്‌ബോള്‍ മത്സരം നടത്തി വിക്ടറി കൊരയങ്ങാട് വെറ്ററന്‍സ്. കരിമ്പാ പൊയില്‍ മൈതാനിയില്‍ വെച്ച് നടന്ന മത്സരം ആവേശകരമായി.

വിനോദ് കണ്ണഞ്ചേരി ക്യാപ്റ്റനായുള്ള ടീം സി. കെ മനോജിന്റെ ടീമിനെ 2-1 ന് പരാജയപ്പെടുത്തി വിജയികള്‍ക്ക് ക്ലബ്ബ് പ്രസിഡണ്ട് ഇ. കെ വിജീഷ്, ട്രോഫികള്‍ സമ്മാനിച്ചു. എസ്. ജി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.കെ. കെ വിനോദ് സംസാരിച്ചു. കളിക്കാര്‍ക്ക് പി. പി ബാലന്‍, ടി. ടി ശ്രീധരന്‍, പി. പി സുധീര്‍, പി. കെ രാമകൃഷ്ണന്‍, പി. കെ ശശി, ഇ. കെ രാഗേഷ്, മുരളി മോഹന്‍, ടി. എം പ്രദീപന്‍, തുടങ്ങിയവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

ബെസ്റ്റ് ഗോള്‍കീപ്പറായി സി. പി ജയനെയും, ഡിഫണ്ടര്‍മാരായി, വിനോദ് കണ്ണഞ്ചേരി ,സി. കെ മനോജ്, നല്ല കളി ക്കാരനായി.  എം. പി അജിതിനെയും തെരഞ്ഞെടുത്തു. തിരുവോണ നാളില്‍ നീന്തല്‍ മത്സരം, കമ്പവലി, കസേരകളി, തുടങ്ങിയ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140537/with-the-beginning-of-atham-the-celebrations-also-started-in-koilandi)