---
title: "#Chemanchergrampanchaya  | ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അനുമോദനവും യാത്രയയപ്പും നല്‍കി"
english_title: "Chemanchery gram panchayat president was felicitated and sent off"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140530/chemanchery-gram-panchayat-president-was-felicitated-and-sent-off"
published_at: "2023-08-20T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1fd656666c_adar_logo.jpg"
keywords: []
---

# #Chemanchergrampanchaya  | ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അനുമോദനവും യാത്രയയപ്പും നല്‍കി

> **Lead Summary:**  **കൊയിലാണ്ടി: **സദ്ഭരണത്തിലൂടെ സുസ്ഥിര വികസനം എന്ന വിഷയത്തില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഈ മാസം 21 മുതല്‍ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയില്‍ പങ്കെടുക്കുന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന് അനുമോദനവും യാത്രയയപ്പും നല്‍കി. മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 **കൊയിലാണ്ടി: **സദ്ഭരണത്തിലൂടെ സുസ്ഥിര വികസനം എന്ന വിഷയത്തില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഈ മാസം 21 മുതല്‍ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയില്‍ പങ്കെടുക്കുന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന് അനുമോദനവും യാത്രയയപ്പും നല്‍കി. മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സദ്ഭരണം ഉറപ്പുവരുത്തുന്നതിന് ഗ്രാമ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പഞ്ചായത്തിനെ തെരഞ്ഞെടുത്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സമയ ബന്ധിതമായും കാര്യക്ഷമമായും സേവനം നല്‍കുന്നതിന് വിപുലമായ സംവിധാനമാണ് പഞ്ചായത്ത് ഒരുക്കിയിട്ടുള്ളത്. പൗര കേന്ദ്രീകൃത സംവിധാനങ്ങളായ സിറ്റിസണ്‍ പോര്‍ട്ടല്‍, ഫ്രണ്ട് ഓഫീസ്, ഹെല്‍പ്ഡെസ്‌ക്, സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ കാര്യക്ഷമമായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വികസന പദ്ധതികളുടെ ജനകീയ ഓഡിറ്റ് സംവിധാനമായ സോഷ്യല്‍ ഓഡിറ്റ് ഫലപ്രദമായി നടത്തി വരുന്നു. പരാതികള്‍ പരിഹരിക്കുന്നതിന് സ്ഥിരം അദാലത്ത്  സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിന് സമൂഹ മാധ്യമങ്ങളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിയതും നേട്ടമായി. പണമിടപാടുകള്‍ക്കായി നൂതന യു പി ഐ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളായ ശിശു ഭിന്നശേഷി വനിതാ വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത് . കേരളത്തില്‍ നിന്ന് 5 ഗ്രാമപഞ്ചായത്തുകളെയാണ് ശിലാപശാലയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി അനില്‍കുമാര്‍ , വൈസ് പ്രസിഡണ്ട് ഷീല ടീച്ചര്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ ഹാരിസ് വി കെ, സന്ധ്യ ഷിബു, അതുല്യ ബൈജു, എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140530/chemanchery-gram-panchayat-president-was-felicitated-and-sent-off)