---
title: "#Remembrance | ആഗസ്ത് 19 അഡ്വ.ഇ. രാജഗോപാലന്‍ നായര്‍ അനുസ്മരണദിനം ആചരിച്ചു "
english_title: "August 19 Adv.E. Rajagopalan Nair Remembrance Day was observed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140469/august-19-adve-rajagopalan-nair-remembrance-day-was-observed"
published_at: "2023-08-20T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1c7cf95adf_anusmaranam_Lg.jpg"
keywords: []
---

# #Remembrance | ആഗസ്ത് 19 അഡ്വ.ഇ. രാജഗോപാലന്‍ നായര്‍ അനുസ്മരണദിനം ആചരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **ഭരണഘടനാ സ്ഥാപനങ്ങളേയും ഭരണഘടനയേയും നിഷ്പ്രഭമാക്കുന്ന ഏകാധിപത്യ പ്രവണത സര്‍ക്കാര്‍ സ്വീകരിക്കുന്ന ദയനീയ കാഴ്ചയാണ് ഇന്ന് ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മതേതര രാഷ്ട്രീയ നേതൃത്വം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയ്ക്കു വേണ്ടി വിട്ടുവീഴ്ച കാണിക്കുന്ന സമീപനം കൈക്കൊണ്ടില്ലെങ്കില്‍ രാജ്യം നേരിടുക വലിയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.ഇ. രാജഗോപാലന്‍ നായരെപ്പോലുള്ള ക്രാന്തദര്‍ശികളായ നേതാക്കളുടെ അഭാവം രാജ്യത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

## Article Content

**കൊയിലാണ്ടി: **ഭരണഘടനാ സ്ഥാപനങ്ങളേയും ഭരണഘടനയേയും നിഷ്പ്രഭമാക്കുന്ന ഏകാധിപത്യ പ്രവണത സര്‍ക്കാര്‍ സ്വീകരിക്കുന്ന ദയനീയ കാഴ്ചയാണ് ഇന്ന് ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. മതേതര രാഷ്ട്രീയ നേതൃത്വം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയ്ക്കു വേണ്ടി വിട്ടുവീഴ്ച കാണിക്കുന്ന സമീപനം കൈക്കൊണ്ടില്ലെങ്കില്‍ രാജ്യം നേരിടുക വലിയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.ഇ. രാജഗോപാലന്‍ നായരെപ്പോലുള്ള ക്രാന്തദര്‍ശികളായ നേതാക്കളുടെ അഭാവം രാജ്യത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

അഡ്വ.ഇ. രാജഗോപാലന്‍ നായരുടെ മുപ്പതാം ചരമവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ടി.എം കോയ സ്വാഗതം പറഞ്ഞു. പി. വിശ്വന്‍, ഇ.കെ. അജിത്ത്, വി.വി. സുധാകരന്‍, അഡ്വ. ജദീഷ് ബാബു, സി. സത്യചന്ദ്രന്‍, പി. ചാത്തപ്പന്‍, സി. രമേശന്‍, കെ.കെ. ശ്രീഷു, ചേനോത്ത് ഭാസ്‌കരന്‍, ഇ.എസ്. രാജന്‍ എന്നിവര്‍ സംസാരിച്ചു.

പുഷ്പാര്‍ച്ചനയില്‍ അഡ്വ.ടി.കെ. രാധാകൃഷ്ണന്‍, അഡ്വ.ആര്‍.യു. വിജയകൃഷ്ണന്‍, പത്താലത്ത് ബാലന്‍, എം.എ. ഗംഗാധരന്‍, ചേനോത്ത് വേണു, ദിവാകരന്‍ മേത്തൊടി, അവിണേരി ശങ്കരന്‍, കെ.കെ. നാരായണന്‍, ടി.എന്‍. ദാമോദരന്‍, പി.പുഷ്പജന്‍, പി.വി. മണി, ശശി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140469/august-19-adve-rajagopalan-nair-remembrance-day-was-observed)