---
title: "#koyilandychapter | കേരള മാപ്പിള കലാ അക്കാദമി കൊയിലാണ്ടി ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനവും വിളയില്‍ ഫസീല അനുസ്മരണവും സംഘടിപ്പിച്ചു "
english_title: "erala Mapila Kala Academy organized Koyilalady Chapter Inauguration and Faseela Commemoration "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140346/erala-mapila-kala-academy-organized-koyilalady-chapter-inauguration-and-faseela-commemoration"
published_at: "2023-08-19T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0e313befb6_chapetre_LG.JPG"
keywords: []
---

# #koyilandychapter | കേരള മാപ്പിള കലാ അക്കാദമി കൊയിലാണ്ടി ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനവും വിളയില്‍ ഫസീല അനുസ്മരണവും സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** കേരള മാപ്പിള കലാ അക്കാദമി കൊയിലാണ്ടി ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനവും വിളയില്‍ ഫസീല അനുസ്മരണവും സംഘടിപ്പിച്ചു. ഗ്രേസ് കോളജില്‍ വെച്ച് നടന്ന പരിപാടി ചാപ്റ്റര്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് വാണിമേല്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഹമീദ് ചേലിയ അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി:** കേരള മാപ്പിള കലാ അക്കാദമി കൊയിലാണ്ടി ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനവും വിളയില്‍ ഫസീല അനുസ്മരണവും സംഘടിപ്പിച്ചു. ഗ്രേസ് കോളജില്‍ വെച്ച് നടന്ന പരിപാടി ചാപ്റ്റര്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് വാണിമേല്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഹമീദ് ചേലിയ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ലത്തീഫ് കവലാട് സ്വാഗതം പറഞ്ഞു. മുഖ്യരക്ഷാധികാരി എ. അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ആല്‍ബം ഗായിക ഐന ജാസ്മിനെ ഉപഹാരം നല്‍കി ആദരിച്ചു. ഹാജി അബൂബക്കര്‍ ,സലീന, മുസ്തഫ കവലാട്, റംഷീദ, ഷൗക്കത്തലി കൊയിലാണ്ടി, അസ്ലംതിക്കോടി, രാഗം മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. അനീഷ് ബാബു മുചുകുന്ന് വിളയില്‍ ഫസീലയെ അനുസ്മരിച്ച് ഗാനങ്ങള്‍ ആലപിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140346/erala-mapila-kala-academy-organized-koyilalady-chapter-inauguration-and-faseela-commemoration)