---
title: "#koyilandy | കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണനമേളക്ക് തുടക്കമായി "
english_title: "Under the leadership of Kudumbashree, the Onam marketing fair started"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140337/under-the-leadership-of-kudumbashree-the-onam-marketing-fair-started"
published_at: "2023-08-19T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0dd207c31f_kudumbasree_Lg.JPG"
keywords: []
---

# #koyilandy | കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണനമേളക്ക് തുടക്കമായി 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണനമേള ആരംഭിച്ചു. ടൗണ്‍ ഹാളില്‍ ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങള്‍, ഭിന്നശേഷി മേഖലയിലെ വിവിധ സ്ഥാപനങ്ങളള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കുന്ന സ്റ്റാളുകള്‍ എന്നിവ മേളയെ ആകര്‍ഷകമാക്കുന്നു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണനമേള ആരംഭിച്ചു. ടൗണ്‍ ഹാളില്‍ ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങള്‍, ഭിന്നശേഷി മേഖലയിലെ വിവിധ സ്ഥാപനങ്ങളള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കുന്ന സ്റ്റാളുകള്‍ എന്നിവ മേളയെ ആകര്‍ഷകമാക്കുന്നു.

ഉദ്ഘാടന പരിപാടിയില്‍ നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, കെ.എ. ഇന്ദിര, നഗരസഭാംഗം വത്സരാജ് കേളോത്ത്, മെമ്പര്‍ സെക്രട്ടറി വി. രമിത, സിഡിഎസ് അധ്യക്ഷരായ കെ.കെ. വിബിന, എം.പി. ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140337/under-the-leadership-of-kudumbashree-the-onam-marketing-fair-started)