---
title: "#pocso | സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; കുറുവങ്ങാട് സ്വദേശിയായ യുവ സംവിധായകന്‍ പിടിയില്‍ "
english_title: " taken to many places and tortured saying that he would give him a chance in the movie; Young director from Kuruvangad arrested"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140316/taken-to-many-places-and-tortured-saying-that-he-would-give-him-a-chance-in-the-movie-young-director-from-kuruvangad-arrested"
published_at: "2023-08-19T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d6033b371_49c656ca-5c1f-49b6-b05b-f945b3982577.jfif"
keywords: []
---

# #pocso | സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; കുറുവങ്ങാട് സ്വദേശിയായ യുവ സംവിധായകന്‍ പിടിയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ബൈനറി സിനിമയുടെ യുവ സംവിധായകന്‍ പോലീസ് പിടിയില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി യാണ് പോലീസ് പിടിയിലായത്. അതിസാഹസികമായാണ് ഇയാളെ പോലീസ് പിടികൂടിയത്. സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

## Article Content

**കൊയിലാണ്ടി: **പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ബൈനറി സിനിമയുടെ യുവ സംവിധായകന്‍ പോലീസ് പിടിയില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി യാണ് പോലീസ് പിടിയിലായത്. അതിസാഹസികമായാണ് ഇയാളെ പോലീസ് പിടികൂടിയത്. സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഡിവൈഎസ്പി ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി സിഐ എം.വി. ബിജു, എസ്‌ഐ വി. അനീഷ്, എഎസ്‌ഐമാരായ വിനീഷ്, കെ. ഷാജി, എസ്എസ്‌സിപിഒ ഷിനു തുടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസ സ്ഥലത്ത് നിന്നും പോലീസിനെ കണ്ട് ഓടിയതിനെ തുടര്‍ന്ന് പോലീസ് സിനിമാ സ്‌റ്റൈലില്‍ തന്നെയാണ് ഇയാളെ പിടികൂടിയത്.

സിനിമാ സംവിധായകനെ വെല്ലുന്ന രീതിയില്‍ കൊയിലാണ്ടി എസ്‌ഐഎ അനീഷും സംഘവും, തിരക്കഥ തയ്യാറാക്കി പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140316/taken-to-many-places-and-tortured-saying-that-he-would-give-him-a-chance-in-the-movie-young-director-from-kuruvangad-arrested)