---
title: "#koyilandy | ഇ. രാജഗോപാലനെ അനുസ്മരിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ "
english_title: "kadanapalli Ramachandran in memory of e Rajagopalan"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140260/kadanapalli-ramachandran-in-memory-of-e-rajagopalan"
published_at: "2023-08-19T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e09fcdf1dbe_kadannapalliLG.JPG"
keywords: []
---

# #koyilandy | ഇ. രാജഗോപാലനെ അനുസ്മരിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ 

> **Lead Summary:** **കൊയിലാണ്ടി:** അവിഭക്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാലം തൊട്ട് രാഷ്ട്രീയ രംഗത്ത് തിളങ്ങി നിന്ന മഹനീയ വ്യക്ത്വിത്വമാണ് ഇ. രാജഗോപാലന്‍ നായര്‍. കെപിസിസി വൈസ് പ്രസിഡന്റ് പദവി ഉള്‍പ്പെടെ അലങ്കരിച്ച സ്ഥാനങ്ങളെല്ലാം വിജയകരമായി നിര്‍വ്വഹിച്ച സമുന്നതനായ നേതാവ്, സഹകാരി, അഭിഭാഷകന്‍.

## Article Content

**കൊയിലാണ്ടി:** അവിഭക്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാലം തൊട്ട് രാഷ്ട്രീയ രംഗത്ത് തിളങ്ങി നിന്ന മഹനീയ വ്യക്ത്വിത്വമാണ് ഇ. രാജഗോപാലന്‍ നായര്‍. കെപിസിസി വൈസ് പ്രസിഡന്റ് പദവി ഉള്‍പ്പെടെ അലങ്കരിച്ച സ്ഥാനങ്ങളെല്ലാം വിജയകരമായി നിര്‍വ്വഹിച്ച സമുന്നതനായ നേതാവ്, സഹകാരി, അഭിഭാഷകന്‍.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ആശയപരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴെല്ലാം സംശുദ്ധമായ നിലപാട് സ്വീകരിച്ചു കോണ്‍ഗ്രസ് എസിന്റെ രൂപീകരണത്തോടെ രാജഗോപാലേട്ടന്‍ നിര്‍വ്വഹിച്ച നേതൃത്വവും പ്രചോദനവും അവിസ്മരണീയമാണ്. ഗുരുനാഥനും പിതാവിനെപ്പോലെ സ്‌നേഹാദരങ്ങള്‍ ഉണ്ടായിരുന്ന ആ ചൈതന്യവും നമുക്ക് നഷ്ടമായി 30 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

കെ.പി. ഉണ്ണികൃഷ്ണന്‍ വടകരയില്‍ എംപിയായി തെരഞ്ഞെടുക്കപ്പെടാന്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചത് ഉള്‍പ്പെടെ ഓര്‍ക്കാനും ഓമനിക്കാനും ഏറെയുണ്ട്. ഇന്ന് രാവിലെ ഇ. രാജഗോപാലന്റെ വസതിയില്‍ എത്തി സ്മൃതി ഭൂമിയില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് എസ് നേതാവ് എസ്. രവീന്ദ്രന്‍ ഉള്‍പ്പെടെ മറ്റ് നേതാക്കളും പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140260/kadanapalli-ramachandran-in-memory-of-e-rajagopalan)