---
title: "#chembala | സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ നിവേദനം കൈമാറി "
english_title: "The Sanskrit Teachers Federation forwarded the petition"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140247/the-sanskrit-teachers-federation-forwarded-the-petition"
published_at: "2023-08-19T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0925d07b9e_defadration_LG.JPG"
keywords: []
---

# #chembala | സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ നിവേദനം കൈമാറി 

> **Lead Summary:** **ചോമ്പാല: **സംസ്‌കൃത അധ്യാപകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ചോമ്പാല ഉപജില്ലാ ഓഫിസര്‍ക്കു കൈമാറി. എല്‍പി വിഭാഗത്തിലും സംസ്‌കൃത അധ്യാപകരെ നിയമിക്കുക, സ്‌കൂള്‍ കലോത്സവ മേന്വല്‍ അപാകതകള്‍ പരിഹരിക്കുക, സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു.

## Article Content

**ചോമ്പാല: **സംസ്‌കൃത അധ്യാപകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ചോമ്പാല ഉപജില്ലാ ഓഫിസര്‍ക്കു കൈമാറി. എല്‍പി വിഭാഗത്തിലും സംസ്‌കൃത അധ്യാപകരെ നിയമിക്കുക, സ്‌കൂള്‍ കലോത്സവ മേന്വല്‍ അപാകതകള്‍ പരിഹരിക്കുക, സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു.

സംസ്‌കൃത അധ്യാപക സംഘടനയുടെ (കെഎസ്ടിഎഫ്) നേതൃത്വത്തിലുള്ള നിവേദന സമര്‍പ്പണം. ചോമ്പാല എഇഒ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ എഇഒ സപ്ന ജൂലിയറ്റിന് ഉപജില്ലാ സെക്രട്ടറി ഇ. ദീപേഷ് നിവേദനം കൈമാറി. പ്രസ്തുത ചടങ്ങില്‍ കെ. അനുപമ, വി. ദാമോദരന്‍, മഞ്ജു പാര്‍വതി, ബി.എസ്. നിധിന്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ മുഴുവന്‍ ഉപജില്ലകളിലും ഈ പ്രതിഷേധ പരിപാടി നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140247/the-sanskrit-teachers-federation-forwarded-the-petition)