---
title: "#chemancheeri | സദ്ഭരണ മികവ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് അംഗീകാരം; ദേശീയ ശില്പശാലയിലേക്ക് പഞ്ചായത്ത് പ്രസിഡന്റിന് ക്ഷണം "
english_title: "Chemanchery Gram Panchayat recognized for good governance; Invitation to the Panchayat President to the National Workshop"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140061/chemanchery-gram-panchayat-recognized-for-good-governance-invitation-to-the-panchayat-president-to-the-national-workshop"
published_at: "2023-08-18T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df8c5faa597_79a99998-3035-4b16-b1c2-c661b1b27046.jfif"
keywords: []
---

# #chemancheeri | സദ്ഭരണ മികവ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് അംഗീകാരം; ദേശീയ ശില്പശാലയിലേക്ക് പഞ്ചായത്ത് പ്രസിഡന്റിന് ക്ഷണം 

> **Lead Summary:** **ചേമഞ്ചേരി:** സദ്ഭരണത്തിലൂടെ സുസ്ഥിരവികസനം എന്ന വിഷയത്തില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ശില്പശാലയിലേക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീ കിഴക്കയിലിന് ക്ഷണം. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ വച്ചാണ് ശില്പശാല നടക്കുന്നത്.

## Article Content

**ചേമഞ്ചേരി:** സദ്ഭരണത്തിലൂടെ സുസ്ഥിരവികസനം എന്ന വിഷയത്തില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ശില്പശാലയിലേക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീ കിഴക്കയിലിന് ക്ഷണം. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ വച്ചാണ് ശില്പശാല നടക്കുന്നത്.

കേരളത്തില്‍ നിന്നും 5 ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് അതില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കാണ് ശില്പശാലയില്‍ ക്ഷണം ഉള്ളത്. സദ്ഭരണം ഉറപ്പുവരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തത്.

കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം നടത്തുന്ന ഈ ശില്പശാലയില്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുക്കുവാന്‍ സാധിക്കുന്നതില്‍ വളരെയേറെ അഭിമാനം തോന്നുന്നുവെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140061/chemanchery-gram-panchayat-recognized-for-good-governance-invitation-to-the-panchayat-president-to-the-national-workshop)