---
title: "#koyilandy |മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ്; ഫിഷറീസ് അംശാദായ സാമാഹരണ യജ്ഞം ആഗസ്റ്റ് 30 വരെ "
english_title: "Notice to fishermen; Fisheries Amshadaya Samaharana Yajna till 30th August"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140041/notice-to-fishermen-fisheries-amshadaya-samaharana-yajna-till-30th-august"
published_at: "2023-08-18T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df8125a4bae_harber_LG.jpg"
keywords: []
---

# #koyilandy |മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ്; ഫിഷറീസ് അംശാദായ സാമാഹരണ യജ്ഞം ആഗസ്റ്റ് 30 വരെ 

> **Lead Summary:** **കൊയിലാണ്ടി: **ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആഗസ്റ്റ് 15 മുതലാണ് അംശാദായം സാമാഹരണ യജ്ഞം ആരംഭിച്ചത്. ആഗസ്റ്റ് 30 വരെയാണ് ഇനി സമയമുള്ളത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ മുഖേന വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികള്‍, അനുബന്ധത്തൊഴിലാളികള്‍, മത്സ്യബന്ധന യാനം ഉടമകള്‍, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകള്‍ തുടങ്ങിയവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കാനുളള അംശാദായ തുക ശേഖരിക്കുന്നതിനാണ് അംശാദായം സാമാഹരണ യജ്ഞം സംഘടിപ്പിക്കുന്നത്.

## Article Content

**കൊയിലാണ്ടി: **ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആഗസ്റ്റ് 15 മുതലാണ് അംശാദായം സാമാഹരണ യജ്ഞം ആരംഭിച്ചത്. ആഗസ്റ്റ് 30 വരെയാണ് ഇനി സമയമുള്ളത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ മുഖേന വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികള്‍, അനുബന്ധത്തൊഴിലാളികള്‍, മത്സ്യബന്ധന യാനം ഉടമകള്‍, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകള്‍ തുടങ്ങിയവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കാനുളള അംശാദായ തുക ശേഖരിക്കുന്നതിനാണ് അംശാദായം സാമാഹരണ യജ്ഞം സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി ഫിഷറീസ് ഓഫീസര്‍മാരുടെ നേത്യത്വത്തില്‍ ഭവന സന്ദര്‍ശനത്തിലൂടെ അംശാദായം സമാഹരിക്കും. അംശാദായ തുക കുടിശ്ശിക സഹിതം അടച്ച് സഹകരിക്കണമെന്ന് മേഖല എക്‌സിക്യൂട്ടിവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2383472

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140041/notice-to-fishermen-fisheries-amshadaya-samaharana-yajna-till-30th-august)