---
title: "#puliyancheri | പുളിയഞ്ചേരിയിലെ കൃഷിക്കൂട്ടം അംഗങ്ങളുടെ വിയര്‍പ്പില്‍ ചെണ്ടുമല്ലിപ്പൂക്കള്‍ വിരിഞ്ഞു, വിളവെടുപ്പ് നാളെ "
english_title: "chendumalli blossoms in sweat of Puliancherry farmers, harvest tomorrow"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140035/chendumalli-blossoms-in-sweat-of-puliancherry-farmers-harvest-tomorrow"
published_at: "2023-08-18T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df7ecb7faa3_chendumalli_LG.jpg"
keywords: []
---

# #puliyancheri | പുളിയഞ്ചേരിയിലെ കൃഷിക്കൂട്ടം അംഗങ്ങളുടെ വിയര്‍പ്പില്‍ ചെണ്ടുമല്ലിപ്പൂക്കള്‍ വിരിഞ്ഞു, വിളവെടുപ്പ് നാളെ 

> **Lead Summary:** **കൊയിലാണ്ടി: **കൃഷിക്കൂട്ടം അംഗങ്ങളുടെ വിയര്‍പ്പില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍ വിളവെടുപ്പിനൊരുങ്ങി. പിന്തുണയുമുണ്ടായി. പൂക്കളുടെ വിളവെടുപ്പ് 19ന് രാവിലെ ഒമ്പതിന് എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.

## Article Content

**കൊയിലാണ്ടി: **കൃഷിക്കൂട്ടം അംഗങ്ങളുടെ വിയര്‍പ്പില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍ വിളവെടുപ്പിനൊരുങ്ങി. പിന്തുണയുമുണ്ടായി. പൂക്കളുടെ വിളവെടുപ്പ് 19ന് രാവിലെ ഒമ്പതിന് എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി നഗരസഭയിലെ നാലാം വാര്‍ഡില്‍ പുളിയഞ്ചേരി അയ്യപ്പാരി ക്ലസ്റ്റര്‍ പരിധിയിലെ പത്തുപേരടങ്ങിയ കൃഷിക്കൂട്ടത്തിന്റെ ചെണ്ടുമല്ലികള്‍ ശനിയാഴ്ച വിളവെടുക്കും. മഞ്ഞയും ഓറഞ്ചും പൂക്കളാണ് പറിക്കാന്‍ പാകമായത്. മാരിഗോള്‍ഡ് എഫ്‌ഐജി എന്ന പേരില്‍ ആത്മ കോഴിക്കോടിന്റെ സഹകരണത്തോടെയാണ് ചെണ്ടുമല്ലി കൃഷിത്തോട്ടം ഒരുക്കിയത്.

2000 ചെണ്ടുമല്ലി തൈകള്‍ നടുവണ്ണൂര്‍ ഫാമില്‍ നിന്ന് എത്തിച്ചാണ് കൃഷി ആരംഭിച്ചത്. നട്ട് 45 ദിവസം കൊണ്ട് മൊട്ടുവിരിയുകയും 60 ദിവസമാകുമ്പോഴേക്കും പൂക്കള്‍ വിളവെടുപ്പിന് പാകമാകുകയും ചെയ്തു. മുണ്ട്യാടി കുനി പുഷ്പ ചെയര്‍മാനും അയ്യപ്പാരി താഴെ ശ്രീജ കണ്‍വീനറുമായ കൃഷിക്കൂട്ടമാണ് കൃഷിയ്ക്ക് നേതൃത്വം നല്‍കുന്നത്.

എം.കെ. ലിനീഷ്, രവീന്ദ്രന്‍ അയ്യപ്പാരി താഴെ, രാധ മുണ്ട്യാടി കുനി, ബീന അയ്യപ്പാരി, ബിന്ദു കയനകണ്ടം കുനി, ചന്ദ്രിക അയ്യപ്പാരി താഴെ, ചന്ദ്രന്‍ അയ്യപ്പാരി താഴെ എന്നിവരാണ് കൃഷിക്കൂട്ടം അംഗങ്ങള്‍. കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസര്‍ വിദ്യയുടെ പിന്തുണയുമുണ്ടായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140035/chendumalli-blossoms-in-sweat-of-puliancherry-farmers-harvest-tomorrow)